• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant gone amok | ഉത്സവത്തിനിടെ ആന ഇടഞ്ഞു; നാടിനെ മുൾമുനയിൽ നിറുത്തിയത് മൂന്ന് മണിക്കൂറോളം

Elephant gone amok | ഉത്സവത്തിനിടെ ആന ഇടഞ്ഞു; നാടിനെ മുൾമുനയിൽ നിറുത്തിയത് മൂന്ന് മണിക്കൂറോളം

ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു

ഉത്സവത്തിനിടെ ഇടഞ്ഞ ആന

ഉത്സവത്തിനിടെ ഇടഞ്ഞ ആന

  • Share this:
കൊച്ചി: ചേരാനെല്ലൂർ പാർത്ഥസാരഥി ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞത് (elephant gone amok) നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. സംഭവത്തെ തുടർന്ന് മൂന്ന് മണിക്കൂറോളമാണ് ആന നാടിനെ മുൾമുനയിൽ നിറുത്തിയത്. ഒടുവിൽ  മയക്കുവെടി വെച്ച് ആനയെ തളയ്ക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. ഉൽസവത്തിനെത്തിച്ച മാറാടി അയ്യപ്പനാണ് ഇടഞ്ഞത്.

ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു. പാപ്പാൻ്റെ പിന്നാലെയാണ് ആന പരക്കം പാഞ്ഞത്. ഈ സമയം ക്ഷേത്രത്തിൽ ആധികം ആളുകൾ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ആന ഇടഞ്ഞതിനെ തുടർന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു.

ഉത്സവത്തിൻ്റെ ഭാഗമായി നിർമ്മിച്ച സ്റ്റേജ് ആന അടിച്ച് തകർത്തു. തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടതോടെ ക്ഷേത്രമതിലിന്റെ ഒരു ഭാഗവും, മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും ആന തകർത്തു. പിന്നാലെ ക്ഷേത്രത്തിൻ്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് നശിപ്പിച്ച ശേഷം, ക്ഷേത്രത്തിൻ്റെ പിൻഭാഗത്തെ മതിലും ചവിട്ടി പൊളിച്ചു. തുടർന്ന് മറ്റുള്ളവരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ മതിൽക്കെട്ടിനുള്ളിൽ തന്നെ ആന നിലയുറപ്പിച്ചു. ഈ സമയം പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കനത്ത ചൂടു മൂലം ഫയർ ഫോഴ്സ് ജീവനക്കാർ ആനയെ വെള്ളം തളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ജനവാസ കേന്ദ്രമായതിനാൽ മതിൽക്കെട്ടിനു വെളിയിലേക്ക് കടക്കാതിരിക്കാൻ പാപ്പാൻമാർ തുടർച്ചയായി ആനയുടെ ശ്രദ്ധ തിരിച്ചു കൊണ്ടിരുന്നു. വൈകിട്ട് അഞ്ചരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജനുമെത്തി മയക്കുവെടി വച്ച് തളച്ചു.

ചൂട് കൂടിയതാണ് ആന ഇടയാൻ കാരണമെന്നാണു നിഗമനം. ഇടച്ചങ്ങല ഇടാതിരുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ച കാണാൻ നാട്ടുകാർ ഓടിക്കൂടിയതോടെ ആളുകളെ നിയന്ത്രിക്കാൻ പോലീസിന് പണിപ്പെടേണ്ടി വന്നു.

തുടർന്ന്, ഏറെ വൈകാതെ മയക്കുവെടി സംഘം സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയുടെ മുതുകത്ത് വെടിവെച്ച് ശേഷമാണ് തളയ്ക്കാൻ കഴിഞ്ഞത്.

ആന ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ വന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. ചേരാനല്ലൂർ ഇടയക്കുന്നത്ത് ടൗണിന് സമീപം തന്നെയാണ് ശ്രീ പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടുത്ത ദിവസം നാലോളം ആനകളെ പങ്കെടുപ്പിച്ച് പ്രധാന പരിപാടി നടത്തുവാനായിരുന്നു ക്ഷേത്രം ഭാരവാഹികൾ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ആന ഇടഞ്ഞതോടെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവ പരിപാടികളിൽ ചില ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Summary: The Parthasarathy Temple at Cheranalloor in Kochi witnessed tense moments after an elephant brought for the temple festival ran amok. Later on, an expert team managed to bring him under control through tranquilizing gun shots
Published by:user_57
First published: