Video | അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി; വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു

ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മറുകര കടക്കാൻ കഴിയാത്ത സാഹചര്യമാണ്.

News18 Malayalam | news18-malayalam
Updated: August 9, 2020, 11:37 AM IST
Video | അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി; വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു
News18
  • Share this:
അട്ടപ്പാടി നരസിമുക്ക് മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. നരസിമുക്ക്, പട്ടിമാളം, പരപ്പന്തറ ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. എട്ട് കാട്ടാനകളാണുള്ളത്. കാട്ടാനകളെ വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. . ഇതിനോടകം നൂറ് കണക്കിന് വാഴയും മറ്റു കാർഷിക വിളകളും കാട്ടാനകൾ നശിപ്പിച്ചു.

അതേസമയം ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മറുകര കടക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.  കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.


രണ്ടാഴ്ച മുൻപ് വീട്ടിക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഷോളയൂരിൽ നിരവധി വീടുകളും കാട്ടാന തകർത്തിട്ടുണ്ട്.
Published by: Aneesh Anirudhan
First published: August 9, 2020, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading