News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 15, 2021, 7:16 AM IST
പാലാക്കാട് ഹെഡ് പോസ്റ്റോഫിസിലെത്തിയ ആനപ്രേമി സംഘം ആനപ്പിണ്ടം വളരെ ഭംഗിയായി പാക്ക് ചെയ്ത് പാക്ക് പോസ്റ്റല്‍ സര്‍വീസ് വഴി ജില്ലാ വനംവകുപ്പ് ഓഫീസിലേക്ക് അയക്കുകയായിരുന്നു
പാലക്കാട്: വനംവകുപ്പിനെതിരെ വേറിട്ട പ്രതിഷേധവുമായി ജില്ലാ ആനപ്രേമി സംഘം. തിരുവിഴാംകുന്നിൽ ആന ചെരിഞ്ഞ സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നു എന്നാരോപിച്ചാണ് ഇവർ വനംവകുപ്പിനെതിരെ രംഗത്തെത്തിയത്. ആനപ്പിണ്ടം പാഴ്സലായി അയച്ചു കൊടുത്തായിരുന്നു പ്രതിഷേധം.
പാലാക്കാട് ഹെഡ് പോസ്റ്റോഫിസിലെത്തിയ ആനപ്രേമി സംഘം
ആനപ്പിണ്ടം വളരെ ഭംഗിയായി പാക്ക് ചെയ്ത് പാക്ക് പോസ്റ്റല്‍ സര്‍വീസ് വഴി ജില്ലാ വനംവകുപ്പ് ഓഫീസിലേക്ക് അയക്കുകയായിരുന്നു. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് ഓഫീസിലേക്കാണ് പാഴ്സൽ അയച്ചത്. വനംവകുപ്പ് മേധാവിക്കാണ് പാഴ്സല്‍.
Also Read-
ആനപ്പിണ്ടത്തിൽ നിന്നും ജൈവവളം: വരുന്നു നൂതന പദ്ധതി
പാലക്കാട് തിരുവിഴാംകുന്നിൽ ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എട്ടുമാസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനും വനം വകുപ്പിനും സാധിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി, വനം മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടങ്ങി ഒട്ടേറെ പേർക്കു നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു വേറിട്ട സമരമെന്നു നേതാക്കൾ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ, സെക്രട്ടറി ഗുരുജി കൃഷ്ണ, രാജേഷ് രാമകൃഷ്ണൻ, പ്രദീഷ് പുതുപ്പരിയാരം, കൃഷ്ണജൻ കണ്ണമ്പ്ര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Published by:
Asha Sulfiker
First published:
January 15, 2021, 7:16 AM IST