• HOME
 • »
 • NEWS
 • »
 • kerala
 • »
 • Elephant runs amok | പാപ്പാനെ സ്കൂട്ടർ യാത്രക്കാരി ഇടിച്ചിട്ടു; ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി

Elephant runs amok | പാപ്പാനെ സ്കൂട്ടർ യാത്രക്കാരി ഇടിച്ചിട്ടു; ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി

സ്കൂട്ടർ ഓടിച്ചു വരുന്നതിനിടെ നടുറോഡിൽ ആനയെ കണ്ട പരിഭ്രാന്തിയിലാണ് യുവതി സ്കൂട്ടറുമായി പാപ്പാനെ ഇടിച്ചത്

Elephant_Vypin

Elephant_Vypin

 • Share this:
  കൊച്ചി: യുവതി ഓടിച്ച സ്കൂട്ടർ പാപ്പാനെ ഇടിച്ചതോടെ ആന വിരണ്ടോടി. വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചത്. പാപ്പാനെ സ്കൂട്ടറിടിക്കുന്നത് കണ്ട് വിരണ്ടോടിയ ആനയെ ഒപ്പമുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ തളയ്ക്കുകയായിരുന്നു. അതിനാൽ കൂടുതൽ അപകടമുണ്ടായില്ല. എന്നാൽ ആന വിരണ്ടോടിയതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ പരിഭ്രാന്തിയിലായി.

  ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം ഉണ്ടായത്. ഉല്‍സവത്തിന് എത്തിച്ച ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചത്. സ്കൂട്ടർ ഓടിച്ചു വരുന്നതിനിടെ നടുറോഡിൽ ആനയെ കണ്ട പരിഭ്രാന്തിയിലാണ് യുവതി സ്കൂട്ടറുമായി പാപ്പാനെ ഇടിച്ചത്. ഇതേത്തുടർന്ന് സ്കൂട്ടർ ആനയുടെ ശരീരത്തിലേക്ക് ചരിയുകയും പിന്നീട് മറുവശത്തേക്ക് മറിയുകയുമായിരുന്നു.

  പാപ്പാനെ സ്കൂട്ടർ ഇടിക്കുന്നത് കണ്ട ആന പെട്ടെന്ന് വിരണ്ട് ഓടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ അതിവേഗം വൈറലാകുകയും ചെയ്തിരുന്നു. ആന വിരണ്ടോടിയതോടെ ചുറ്റും കൂടി നിന്നവരും പരിഭ്രാന്തരായി ചിതറിയോടി. ഇതിൽ ചിലർക്ക് വീണ് നിസാര പരിക്കേറ്റു. ഇന്നാണ് വൈപ്പിൻ അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവം നടക്കുന്നത്.

  വ്ലോഗറുടെ മരണത്തിൽ ദുരൂഹത; മുറിയിൽ ലഹരിമരുന്ന് കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം

  കൊച്ചി: വ്ലോഗറായ യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്‌ലോഗറുമായ നേഹയെയാണ് (27) കൊച്ചിയിൽ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

  Also Read- ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു'; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

  കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് നേഹയ്ക്കൊപ്പം താമസിച്ചുവന്നത്. എന്നാൽ അടുത്തിടെ ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍ നിന്നു പിന്‍മാറി. ഇതറിഞ്ഞതോടെ യുവതി ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച്‌ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശം പൊലീസ് കണ്ടെത്തെയിട്ടുണ്ട്.

  കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കടന്നതും നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചു കിടന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഈ യുവാക്കൾ നേഹയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

  കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാള്‍ക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ലാറ്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു. യുവതിയുടെ മരണത്തിന് പിന്നിൽ ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
  Published by:Anuraj GR
  First published: