നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; നിലമ്പൂർ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; നിലമ്പൂർ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    സ്ഥലം ഉടമക്ക് എതിരെ കേസ് എടുക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി

    elephant found dead in Nilambur

    elephant found dead in Nilambur

    • Last Updated :
    • Share this:
      നിലമ്പൂർ വനമേഖലയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോക്കേറ്റാണ് മരണമെന്ന് ആണ് വനംവകുപ്പിൻറെ പ്രാഥമിക നിഗമനം. കാളികാവ് റെയ്ഞ്ചിൽ കരുളായി റെയ്ഞ്ചിന്റെ അതിർത്തിയായ മൈലമ്പാറ പനിച്ചോല പൊട്ടിയിൽ കുഞ്ഞുമുഹമ്മദ് എന്നയാളുടെ കൃഷിയിടത്തിൽ ആണ് മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.

      ആനയ്ക്ക് 23 വയസോളം പ്രായം ഉണ്ട്. ഇന്ന് രാവിലെ 8 മണിയോടെ നാട്ടുകാർ ആണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വൈദ്യുതി ലൈൻ സമീപത്ത് പൊട്ടി കിടക്കുന്നുണ്ട്. അതിൽ നിന്നും ഷോക്കേറ്റതാണ് ആന ചെരിയാൻ കാരണമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. സ്ഥലം ഉടമക്ക് എതിരെ കേസ് എടുക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

      Also Read പരപ്പനങ്ങാടിയില്‍ CPM പ്രവര്‍ത്തകന്‍റെ സ്‌കൂട്ടര്‍ കത്തിച്ചു; ആക്രമണത്തിനു പിന്നിൽ മുസ്ലിം ലീഗെന്ന് CPM

      വന മേഖലയിൽ നിന്നും 50 മീറ്ററോളം മാറിയാണ് സംഭവം. വെറ്ററനറി സർജൻ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി ആകും ആനയെ ദഹിപ്പിക്കുക. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ, സജികുമാർ കാളികാവ് റെയ്ഞ്ച് ഓഫീസർ പി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും, പോലീസും, കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

      മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് സ്ഥലത്ത് എത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
      Published by:user_49
      First published:
      )}