നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനകളെ പട്ടിണിക്കിടില്ല; കൊല്ലത്ത് ഇനി ആനകൾക്കും റേഷൻ

  ആനകളെ പട്ടിണിക്കിടില്ല; കൊല്ലത്ത് ഇനി ആനകൾക്കും റേഷൻ

  സമീകൃത ആഹാരം ആനകൾക്ക് കുറഞ്ഞ ചെലവിൽ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 43 മുതിർന്ന ആനകൾക്കും രണ്ട് കുട്ടിയാനകൾക്കുമാണ് റേഷൻ.

  Thrissur Pooram (പ്രതീകാത്മക ചിത്രം)

  Thrissur Pooram (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
  കൊല്ലം: ആനകളിൽ നിന്നുള്ള ഏറ്റവും വലിയ വരുമാനം ഉത്സവ എഴുന്നള്ളിപ്പാണ്. സംസ്ഥാനത്തെ ഉത്സവ സീസണായ ജനുവരി മുതൽ മേയ് വരെയുള്ള കാലഘട്ടം കൊറോണയിൽ നഷ്ടമായി.

  വരുമാനം ഇല്ലാത്തതിന്റെ പേരിൽ ആനകളെ പട്ടിണിക്കിടരുത് എന്ന ഉദ്ദേശ്യത്തിലാണ് വനംവകുപ്പ് റേഷൻ പദ്ധതി ആരംഭിച്ചത്.

  You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

  സമീകൃത ആഹാരം ആനകൾക്ക് കുറഞ്ഞ ചെലവിൽ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 43 മുതിർന്ന ആനകൾക്കും രണ്ട് കുട്ടിയാനകൾക്കുമാണ് റേഷൻ.

  പ്രതിദിനം മൂന്നു കിലോ വീതം അരി, ഗോതമ്പ്, റാഗി, അരക്കിലോ മുതിര എന്നിവയടക്കമുള്ള വിഭവങ്ങളാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിൽ ഗജരാജൻ അനന്തപത്മനാഭനും കരിവീരൻ മണികണ്ഠനും അണിനിരന്നു.
  Published by:Joys Joy
  First published: