പാലക്കാട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശേരിയിലാണ് സംഭവം. 11 മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന് മുഹമ്മദ് നിസാനാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ആശുപത്രിയില്ലെത്തിച്ചെങ്കിലും മരിച്ചു.
You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും? [NEWS]
കുഞ്ഞിന്റെ പിതൃസഹോദരന് കോവിഡ് ബാധിതനായി ക്വാറന്റൈല്‍ കഴിയുകയാണ്. ഇന്ഡോറില്നിന്നെത്തിയ പിതാവ് ഹോം ക്വാറന്റൈനിലുമായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ച ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Baby, Baby death, Children drown, Palakkad