കൊച്ചി: പാൽ വാങ്ങാൻ സൈക്കിളിൽ പോയ 11വയസുകാരന് കഴുത്തിൽ കേബിൾ കുരുങ്ങി പരിക്കേറ്റു. കൊച്ചി മുണ്ടൻവേലിയിൽ ജോസഫ് ബൈജുവിന്റെ മകൻ സിയാൻ ആണ് പരിക്കേറ്റത്. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിൾ സിയാൻറെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. കേബിൾ കുരുങ്ങി ചൊവ്വാഴ്ച്ച നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ്.
Also read-ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു
എറണാകുളത്തെ അഭിഭാഷകനായ കുര്യനാണ് കേബിൾ കുരുങ്ങി പരിക്കേറ്റ മറ്റൊരാൾ. രാവിലെ ആറ് മണിക്കായിരുന്നു അപകടം. മകളെ റയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എംജി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. റോഡില്‍ താഴ്ന്ന് കിടന്ന കേബിള്‍ കഴുത്തില്‍ കുടങ്ങിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. സ്പീഡ് കുറവായതിനാലും ഹെല്‍മറ്റ് ധരിച്ചതുകൊണ്ടുമാണ് ജീവൻ രക്ഷപെട്ടതെന്ന് കുര്യൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.