കോട്ടയം എലിക്കുളം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് വിമത അംഗം കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
കോട്ടയം എലിക്കുളം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് വിമത അംഗം കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപുതന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.
കോട്ടയം: എലിക്കുളം പഞ്ചായത്ത് സ്വതന്ത്ര അംഗം ജോജോ ചീരാംകുഴി കോവിഡ് ബാധിച്ചു മരിച്ചു. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോൺഗ്രസ് വിമതനായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപുതന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.
കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എലിക്കുളം പഞ്ചായത്തിലെ 14 ആം വാർഡിൽ നിന്ന് കോൺഗ്രസ്സ് വിമതനായി മത്സരിച്ച അദ്ദേഹം വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.