കൊല്ലം: കുണ്ടറയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷിജു വര്‍ഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പൊലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഷിജുവര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പൊലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
Also Read-
'ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം': ജി.സുകുമാരൻ നായർബോധപൂര്വം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ ആരംഭിച്ചിരുന്നു. കടല്‍ വിദേശകമ്പനികള്‍ തീറെഴുതി എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read- Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻഎന്നാല് മേഴ്സിക്കുട്ടിയമ്മയുടെ വെളിപ്പെടുത്തല്‍ തള്ളി പൊലീസ് രംഗത്തെത്തി. ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ അഞ്ചരയോടെ് തന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന് പരാതിപ്പെട്ട് ഇഎംസിസി ഡയറക്ടര്‍ ഷിജുവര്‍ഗീസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഇയാള്‍ വാദിയാണെന്നും പൊലീസ് വ്യക്തമാക്കി. കാറില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതും പോലീസ് തള്ളിക്കളഞ്ഞു.
Also Read-
Kerala Assembly Election 2021 | ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾഅതേസമയം, തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചതാണെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.
Also Read-
Assembly Election 2021 | കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് അവസാനമണിക്കൂറിൽ വോട്ട്: വോട്ടർമാർ അറിയേണ്ട കാര്യങ്ങൾഅതേസമയം, നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആദ്യ 2 മണിക്കൂർ പിന്നിടുമ്പോൾ 14 ശതമാനത്തിലധികം പേർ വോട്ട് ചെയ്ചതു. ഗ്രാമപ്രദേശങ്ങളിൽ ബൂത്തുകൾക്ക് മുന്നിൽ നീണ്ടനിരയാണ് കാണുന്നത്. മന്ത്രിമാരും രാഷ്ട്രീയ സമുദായ നേതാക്കളും സ്ഥാനാർഥികളും ആദ്യമേ എത്തി വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി ഇ.പി.ജയരാജന്‍, മന്ത്രി സി.രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവര്‍ രാവിലെ വോട്ട് രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.