• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷാർജയിൽനിന്ന് എത്തിയ വിമാനത്തിന് യന്ത്രത്തകരാർ; കൊച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ഷാർജയിൽനിന്ന് എത്തിയ വിമാനത്തിന് യന്ത്രത്തകരാർ; കൊച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

നെടുമ്പാശേരി വിമാനത്താവളത്തിൽ വൈകിട്ട് 6.41നാണ് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്

  • Last Updated :
  • Share this:
    കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷാർജയിൽനിന്ന് എത്തുന്ന വിമാനത്തിന് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തതോടെയാണിത്. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും അടിയന്തരാവസ്ഥ പിൻവലിക്കുകയുമായിരുന്നു. ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിനാണ് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തത്. ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടർന്നാണ് വിമാനം ഏറെ ജാഗ്രതയോടെ നിലത്തിറക്കിയത്.

    നെടുമ്പാശേരി വിമാനത്താവളത്തിൽ വൈകിട്ട് 6.41നാണ് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനം നെടുമ്പാശേരി റൺവേയിൽ ഇറക്കിയതോടെ 8.22ന് വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഇതോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ സർവീസുകൾ സാധാരണ നിലയിലായത്. ഏറെ കാലത്തിന് ശേഷമാണ് നെടുമ്പാശേരിയിൽ ഇത്തരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു. എന്നാൽ 45 മിനിട്ടിന് ശേഷം വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

    അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നെടുമ്പാശേരിയിലേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതായി സിയാൽ അറിയിച്ചു. 7.40ന് ഇറങ്ങേണ്ട ഗോ ഫസ്റ്റ് ജി8 336 വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. 7.50 ഇറങ്ങേണ്ട എയർ അറേബ്യ 3എൽ125 വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.

    പത്തനംതിട്ടയിൽ കഞ്ചാവ് പിടികൂടി; രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

    പത്തനംതിട്ട: ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. രണ്ട് സ്ത്രീകൾ ഉൾപ്പടെയാണ് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. താമരക്കുളം ചാവടികാഞ്ഞിരവിള അൻസില മൻസിൽ എ. അൻസില(25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), അടൂർ പെരിങ്ങനാട് പന്നിവേലിക്കൽ കരിങ്കറ്റിക്കൽ വീട്ടിൽ കെ.പി ഷൈൻ(27), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

    Also Read- തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

    അടൂർ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചിരുന്ന രണ്ടു മുറികളിൽനിന്നായി 30 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

    എക്സൈസ് സി.ഐ കെ.പി മോഹനൻ, ഇൻസ്പെക്ടർ ബിജു എം ബേബി, പ്രിവന്‍റീവ് ഓഫീസർമാരായ വി കെ രാജീവ്, മാത്യു ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
    Published by:Anuraj GR
    First published: