• HOME
  • »
  • NEWS
  • »
  • kerala
  • »
  • സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകല്‍ സമരവുമായി എംപാനല്‍ ജീവനക്കാർ

സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകല്‍ സമരവുമായി എംപാനല്‍ ജീവനക്കാർ

ഓർഡിനൻസ് അല്ലാതെ മറ്റേതെങ്കിലും പരിഹാര മാർഗം മുന്നോട്ട് വയ്ക്കാനാകുമോ എന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആരാഞ്ഞിരുന്നു.

KSRTC Mpanel protest

KSRTC Mpanel protest

  • Last Updated :
  • Share this:
    തിരുവനന്തപുരം : കെഎസ്ആർടിസി പിരിച്ചു വിട്ട എംപാനൽ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു. 18 ദിവസമായി തുടരുന്ന പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഹൈക്കോടതി വിധി എതിരായതോടെ സർക്കാർ ഓർഡിനൻസ് ഇറക്കി തങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വക്കുന്നത്. എന്നാൽ ഓർഡിനൻസ് അല്ലാതെ മറ്റേതെങ്കിലും പരിഹാര മാർഗം മുന്നോട്ട് വയ്ക്കാനാകുമോ എന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആരാഞ്ഞിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം പരിഹാര മാർഗത്തിന്റെ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമ വിദഗ്ധരുമായി കൂടി ആലോചിച്ചാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.

    Also Read-EXCLUSIVE: KSRTC സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം കൊടുത്തു: ആരുടെ മികവ്?

    ഹൈക്കോടതിയും കൈവിട്ട സാഹചര്യത്തിൽ ഇനിയെന്തെന്ന് അറിയാതെ നിൽക്കുകയാണ് ഭൂരിപക്ഷം എംപാനലുകാരും. കെഎസ്ആര്‍ടിസിയില്‍ പുതിയ എംഡി എത്തുന്നതോടെ സുപ്രീംകോടതിയിലടക്കം തങ്ങള്‍ക്ക് അനുകൂല നിലപാട് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

    First published: