നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മെഡിക്കൽകോളേജ് ക്വാർട്ടേഴ്സിൽ പ്രേതശല്യം'; ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയയാൾക്ക് സസ്പെൻഷൻ!

  'മെഡിക്കൽകോളേജ് ക്വാർട്ടേഴ്സിൽ പ്രേതശല്യം'; ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയയാൾക്ക് സസ്പെൻഷൻ!

  താമസിക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, രാത്രിയിൽ ഇവരുടെ പ്രേതം ഈ പ്രദേശത്തു കറങ്ങിനടക്കുന്നത് കണ്ടതായും പരാതിക്കാരൻ പറയുന്നു...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: ഗാന്ധിനഗറിലെ മെഡിക്കൽകോളേജ് ക്വാർട്ടേഴ്സിൽ പ്രേതശല്യമുണ്ടെന്ന് പരാതി നൽകിയ ജീവനക്കാരന് സസ്പെൻഷൻ. അർദ്ധരാത്രിയായാൽ പ്രേതശല്യമുണ്ടെന്നും ഉറങ്ങാൻ കഴിയാറില്ലെന്നുമാണ് ജീവനക്കാരൻ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്. എന്നാൽ പരാതി നൽകാനെത്തിയ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതോടെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

   താമസിക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, രാത്രിയിൽ ഇവരുടെ പ്രേതം ഈ പ്രദേശത്തു കറങ്ങിനടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരൻ പരാതി നൽകിയത്. പല ദിവസങ്ങളിലും പ്രേതം നടന്നുപോകുന്നത് കണ്ടതായും പരാതിയിലുണ്ട്. ഈ കാരണം കൊണ്ട് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നുമാണ് പരാതിയിൽ ഉന്നയിച്ചത്.

   എന്നാൽ പ്രേതമുണ്ട് എന്ന കാരണത്താൽ ക്വാർട്ടേഴ്സ് മാറ്റി തരാനാകില്ലെന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റർ ചൂണ്ടിക്കാണിച്ചത്. കെട്ടിടത്തിന് ചോർച്ചയോ മറ്റെന്തെങ്കിലും കാരണമോ എഴുതി നൽകാനും ആവശ്യപ്പെട്ടു. എന്നാൽ ഇതുകേട്ട് പരാതി നൽകാനെത്തിയയാൾ അഡ്മിനിസ്ട്രേറ്ററോട് തട്ടിക്കയറി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

   Also Read- കോട്ടയം മെഡിക്കൽ കോളജിലെ 'പ്രേതം'; പ്രേരിപ്പിക്കുന്നവരുടെ ലക്ഷ്യം സാമൂഹ്യ വിരുദ്ധനടപടിയെന്ന് സൂചന

   അഡ്മിനിസ്ട്രേറ്റർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്ന് പ്രേതമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ താൻ പറയുന്നത് സത്യമാണെന്നും, പ്രേതത്തെ പലതവണ നേരിൽ കണ്ടതായും ജീവനക്കാരൻ പറയുന്നു. സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പരാതി നൽകുമെങ്കിലും ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ഇയാൾ പറയുന്നു.

   ഇക്കഴിഞ്ഞ ജൂലൈയിലും കോട്ടയം മെഡിക്കൽ കോളേജിൽ പ്രേതമുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇത് സാമൂഹ്യവിരുദ്ധരുടെ തട്ടിപ്പായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. രാത്രികാലങ്ങളിൽ ഈ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനാശാസ്യ സംഘങ്ങളാണ് ഭീതി പരത്താൻ ശ്രമിക്കുന്നതെന്നാണ് കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രികളിൽ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായാണ് പരാതി ഉയര്‍ന്നത്. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടത്. എന്നാൽ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാൻ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേർ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു. പരാതികൾ നിരവധി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ ആശുപത്രി അധികൃതർ തീരുമാനിച്ചത്. അന്വേഷണത്തിൽ സമീപവാസികളായ ചില സൃഷ്ടിച്ചതാണ് പ്രേതകഥയെന്ന് വ്യക്തമായി.
   Published by:Anuraj GR
   First published: