• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്തെ ടെക്സ്റ്റൈൽസിനെതിരെ കൂടുതൽ ആരോപണം; തമിഴ്നാട്ടിൽ നിന്നുള്ള ജീവനക്കാർ ക്വറൻറീൻ ലംഘിച്ചു

തിരുവനന്തപുരത്തെ ടെക്സ്റ്റൈൽസിനെതിരെ കൂടുതൽ ആരോപണം; തമിഴ്നാട്ടിൽ നിന്നുള്ള ജീവനക്കാർ ക്വറൻറീൻ ലംഘിച്ചു

രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ 29 പേരെ സമാനമായ രീതിയിൽ ഇന്നലെ ക്വാറൻ്റീനിലാക്കിയിരുന്നു

Police

Police

  • Share this:
    തിരുവനന്തപുരം: രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച ജീവനക്കാർ ക്വറന്റീൻ ലംഘിച്ചതായി ആരോപണം. തമിഴ്നാട്ടിൽ നിന്ന് വെള്ളിയാഴ്‌ച എത്തിയ ശേഷം ക്വാറൻ്റിന് വിധേയമാകാതെയാണ് എട്ട് പേർ രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ഒരുക്കിയ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്. ടെക്സ്റ്റൈൽസിൽ ജോലി ചെയ്ത ശേഷമാണ് ഇവർ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്.

    ക്യാമ്പിന് സമീപമുള്ള വീടുകളിലെ ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെതിയ ഫോർട്ടും പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ ക്വാറൻ്റിനിലാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മതിയായ രേഖകളില്ലാതെയാണ് ഇവർ എത്തിയതെന്ന് വ്യക്തമായി.
    TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
    ഇന്നലെ 29 പേരെ സമാനമായ രീതിയിൽ ക്വാറൻ്റീനിലാക്കിയിരുന്നു. അനധികൃതമായി തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്നെത്തിച്ചതിനും കൃത്യമായി ക്വാറൻറീന് വിധേയമാക്കാത്തതിനും രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
    Published by:Anuraj GR
    First published: