നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആലപ്പുഴ അര അരനൂറ്റാണ്ട് കാത്തിരുന്ന ഏഴു കിലോമീറ്റർ ബൈപാസ്; ഒരു കിലോമീറ്ററിന് 50 കോടിയിലേറെ

    ആലപ്പുഴ അര അരനൂറ്റാണ്ട് കാത്തിരുന്ന ഏഴു കിലോമീറ്റർ ബൈപാസ്; ഒരു കിലോമീറ്ററിന് 50 കോടിയിലേറെ

    ബീച്ചിന്‍റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനാണ്

    alappuzha bypass

    alappuzha bypass

    • Share this:
      ആലപ്പുഴ: പതിറ്റാണ്ടുകളുടെ സ്വപ്‌നത്തിന് സാക്ഷാത്ക്കാരം. 48 വർഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ജനുവരി 28 ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാന്നിധ്യമാകും. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഓൺലൈനായാണ് പങ്കെടുക്കുക. ദേശീയപാതയില്‍ 1972ൽ നിര്‍മ്മാണം ആരംഭിച്ച കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള   6.8 കിലോമീറ്റർ ബൈപ്പാസ് പല കാരണങ്ങളാൽ നീളുകയായിരുന്നു. 375 കോടിയോളം രൂപ ചെലവഴിച്ച ബൈ പാസിന്റെ ഒരു കിലോമീറ്ററിന് ചെലവ് അമ്പത് കോടിയിലേറെ രൂപ വരും.



      6.8 കിലോമീറ്ററിൽ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . ബീച്ചിന്‍റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനാണ് .

      കേന്ദ്ര സര്‍ക്കാര്‍ 174 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടി എന്നിങ്ങനെ 348 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിക്ക് പുറമേ 25 കോടി ചെലവഴിച്ചു.



      കേന്ദ്ര പദ്ധതിയില്‍ 92 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 412 വിളക്കുകള്‍ ഉണ്ട്.നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

      കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ബൈപ്പാസിന്റെ 15% ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രി യും മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയേയും കേന്ദ്ര റയില്‍വേ മന്ത്രിയേയും കണ്ട് ചര്‍ച്ച നടത്തിയാണ് തടസ്സങ്ങളുടെ കുരുക്കഴിച്ചത്. റയില്‍വേയുടെ ഭാഗത്ത് നിന്നുള്ള തടസ്സം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പേ ബൈപ്പാസിന്റെ ഉദ്ഘാടനം സാധ്യമാകുമായിരുന്നു.



      ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പാണ് പണം ചെലവഴിച്ചത്. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി വി.കെ. സിംഗ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാല്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ പങ്കെടുക്കും.

      ബൈപാസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നതോടെ ദേശീയ പാത വഴി കൊല്ലം ആലപ്പുഴ കൊച്ചി യാത്ര കുറേക്കൂടി എളുപ്പമാകും എന്നാണ് പ്രതീക്ഷ.
      Published by:Chandrakanth viswanath
      First published:
      )}