HOME /NEWS /Kerala / Thomas Isaac | കിഫ്ബിയിലെ ഇടപാട് ; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

Thomas Isaac | കിഫ്ബിയിലെ ഇടപാട് ; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

  • Share this:

    കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയക്കുന്നത്.

    കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഹാജരാകനാണ് നിർദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു.

    Also Read-ശ്രീറാമിന്റെ നിയമനം; അതൃപ്തി മാധ്യമങ്ങളിൽ വന്നതിന് മന്ത്രി അനിലിനെ മുഖ്യമന്ത്രി ശകാരിച്ചു

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്.പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ഇത് ഏറ്റെടുത്തിരുന്നു.

    കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു. കിഫ്ബിയ്ക്ക് പിന്നാലെ മസാല ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

    Also Read-'മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം': ഒരു മാസത്തെ സ്റ്റേ; മന്ത്രി ആന്റണി രാജുവിന് ആശ്വാസം

    കഴിഞ്ഞ മാസം 19 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസിൽ തോമസ് ഐസക്കിന് ഇഡി ആദ്യം നോട്ടീസ് അയച്ചത്. എന്നാൽ ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുള്ളതിനാൽ ഹാജരാകില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം. റിസർവ്വ് ബാങ്ക് ഇതുവരെ കാണാത്ത ഫെമ ലംഘനമാണ് ഇഡി കഴിഞ്ഞ രണ്ടു വർഷമായി കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും തോമസ് ഐസക് അന്ന് പ്രതികരിച്ചിരുന്നു.

    First published:

    Tags: Enforcement Directorate, KIIFB, Thomas issac