കിഫ്ബിയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നും തോമസ് ഐസക്കിന് അയച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കിഫ്ബി ബജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്ക് തന്നെ വരും. സർക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല എന്നത് തന്നെയാണ് പ്രതിപക്ഷ നിലപാടെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ CAG റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ED അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ട്. അത് ഇഡിയുടെ അന്വേഷണ പരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡിയുടെ അന്വേഷണ പരിധി. തോമസ് ഐസകിന് ഇഡി നൽകിയ നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Also Read- ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ ഹൈക്കോടതിയിൽ
ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയിൽ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
'കിടുങ്ങാക്ഷിയമ്മ പ്രയോഗം' പി.കെ.ശ്രീമതിയുടേത് കലാപാഹ്വാനം; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല: വി.ഡി.സതീശൻ
പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എ.കെ.ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടു പിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങി പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതിക്കെതിരെ നടത്തിയ 'കിടുങ്ങാക്ഷിയമ്മ പ്രയോഗം' വിവാദമായതോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം
Also Read- തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്കു മുന്നിൽ ഹാജരാകേണ്ട; സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി
ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. പരാമർശം പി.കെ.ശ്രീമതി ടീച്ചറെ വേദനിപ്പിച്ചുവെങ്കിൽ അത് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യും. സ്ത്രീ വിരുദ്ധ പരാമർശമോ വ്യക്തിപരമായ അധിഷേപമോ ഉണ്ടായാൽ അത് നിരുപാധികം പിൻവലിച്ച് മാപ്പ് പറയുമെന്നത് കോൺഗ്രസിന്റെ നിലപാടാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട ജില്ല ‘ആസാദ് കി ഗൗരവ് യാത്ര’ മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സതീശൻ പി.കെ ശ്രീമതിക്കെതിരായ വിവാദ പരാമർശം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, KIIFB, Thomas issac, Vd satheeasan