നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസിന്റെ കൊച്ചിയിലെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

  കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസിന്റെ കൊച്ചിയിലെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

  പരിശോധന കെട്ടിട നിർമാണത്തിൽ ക്രമക്കേട് എന്ന പരാതിയിൽ 

  • Share this:
  കൊച്ചി:കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസിന്റെ കൊച്ചിയിലെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മറൈന്‍ഡ്രൈവിലെ വാണിജ്യ സമുച്ഛയത്തിന്റെ നിര്‍മ്മാണത്തില്‍ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഇ ഡി പരിശോധന നടത്തിയത്. കൊച്ചി മറൈന്‍ഡ്രൈവില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസ് വാണിജ്യ സമുച്ഛയം നിര്‍മ്മിച്ചിരുന്നു. കെട്ടിട നിര്‍മ്മാണത്തിനും വ്യാപാര സ്ഥാപനങ്ങള്‍ അനുവദി്ക്കുന്നതിനുമായി നിരവധി പേരില്‍ നിന്നും മുന്‍കൂറായി പണം വാങ്ങി. ഈ പണം കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസിന്റെ അക്കൗണ്ടിലേയ്ക്ക് ആയിരുന്നില്ല മാറ്റിയത്. അന്നത്തെ ചെയര്‍മാനായിരുന്നു കെ എന്‍ മര്‍സൂക്കിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റി. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. കൊച്ചി മറൈന്‍ഡ്രൈവിലെ ഓഫീസില്‍ ഉച്ചയോടെയാണ് എന്‍ഫോഴ്സ്മെന്റ് സംഘം എത്തിയത്. 4 മണിക്കൂറിലധികം സംഘം പരിശോധന നടത്തി. പണമിടപാട് സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസിന്റെ ബാങ്ക് ഇടപാട് രേഖകളും ഇ ഡി വിശദമായി പരിശോധിയ്ക്കും. മുന്‍ ഭാരവാഹികളില്‍ നിന്നടക്കം വിശദമായ മൊഴി രേഖപ്പെടുത്താനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

  മറൈന്‍ ഡ്രൈവിലെ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസിന്റെ കേരള ട്രേഡ് സെന്ററിന്റെ വാണിജ്യ സമുച്ഛയ നിര്‍മ്മാണത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ സ്ഥലം കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്ന പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. ഇതിന് പിന്നാലെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും
  Published by:Jayashankar AV
  First published:
  )}