• HOME
  • »
  • NEWS
  • »
  • kerala
  • »
  • ENFORCEMENT DIRECTORATE IS PREPARING TO QUESTION PK KUNHALIKUTTY ON THE MONEY LAUNDERING COMPLAINT JK TV

കുഞ്ഞാലിക്കുട്ടി ഇ ഡിക്ക് മുന്‍പിലേക്കോ? ഈ മാസം 16-ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ ടി ജലീല്‍

നോട്ടു നിരോധന സമയത്ത് ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി.

പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി

  • Share this:
കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നതായി സൂചന. ഈ മാസം 16ന് ഹാജരാകാൻ കുഞ്ഞാലിക്കുട്ടിക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കെ ടി ജലീൽ പറഞ്ഞു. 17-ന് മൊയിൻ അലി തങ്ങളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

നോട്ടു നിരോധന സമയത്ത് ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി. ചന്ദ്രിക ദിനപത്രത്തിലെ പണമുപയോഗിച്ച് ഹൈദരലി തങ്ങളുടെ പേരിലും കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലും സ്ഥലം വാങ്ങി. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിൽ നാട്ടിലും വിദേശത്തും കള്ളപ്പണം ഉണ്ടെന്നും കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവുകളാണ് കെ ടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയത്.

മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടതിന് വിശദീകരണവുമായി കെ ടി ജലീൽ. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചത് അല്ല. താൻ അങ്ങോട്ടുപോയി അദ്ദേഹത്തെ കണ്ടതാണ്. പലപ്പോഴും താൻ പിണറായി വിജയനെ നേരിൽ കാണാറുണ്ട്. അദ്ദേഹത്തിന്റെ സമയം ചോദിച്ച ശേഷം രാവിലെ നേരിൽ കാണുകയായിരുന്നുവെന്നും കെ ടി ജലീൽ പറഞ്ഞു.

മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണം എന്നായിരുന്നു കെ ടി ജലീലിന്റെ ആവശ്യം. ഇതിനെ പരസ്യമായിത്തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. സിപിഐഎം നേതൃത്വവും  രംഗത്തുവന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ന് രാവിലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. സഹകരണ ബാങ്കുകളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് കെ ടി ജലീലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

എ ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്ന മുൻനിലപാടിൽ നിന്നും കെ ടി ജലീൽ മലക്കംമറിഞ്ഞു. . ഇ ഡി അന്വേഷണം താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെ ടി ജലീൽ പറഞ്ഞു.  മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്നായിരുന്നു കെ ടി ജലീൽ എം എൽ എ യുടെ  ആവശ്യം. എന്നാൽ സഹകരണ ബാങ്കുകളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എമ്മും നിലപാടെടുത്തതോടെ ആണ് കെ ടി ജലീൽ മലക്കം മറിഞ്ഞത്. ഇ ഡി അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീൽ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ  അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീൽ ആവർത്തിക്കുമ്പോഴും  അദ്ദേഹത്തിന്റെ പേരിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇ ഡി അന്വേഷണവും റിസർവ് ബാങ്കിന്റെ അന്വേഷണവും   ആവശ്യപ്പെടുന്നുണ്ട്. എ ആർ നഗർ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഉടൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും കെ ടി ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിപ്പിച്ചത് അല്ല എന്നും കെ ടി ജലീൽ പറഞ്ഞു.
Published by:Jayesh Krishnan
First published:
)}