ഇന്റർഫേസ് /വാർത്ത /Kerala / മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 143 കോടി മരവിപ്പിച്ചു

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 143 കോടി മരവിപ്പിച്ചു

മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്

മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്

മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മണപ്പുറം ഫിനാൻസ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളിൽനിന്ന്‌ നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.

നിക്ഷേപകരിൽനിന്ന്‌ സമാഹരിച്ചതിൽ 9.25 ലക്ഷം രൂപ ഒഴികെ മുഴുവൻതുകയും മടക്കിനൽകിയതായും കമ്പനി വിശദീകരിച്ചു.കമ്പനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. മണപ്പുറം ഫിനാന്‍സിന്റെ തൃശൂരുള്ള ആസ്ഥാനത്തും പരിശോധന നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: ED Raid, Finance