HOME » NEWS » Kerala » ENFORCEMENT DIRECTORATE RESTRICTS TRANSFER OF PROPERTY RIGHTS OF BINEESH KODIYERI AND HIS WIFE RV

ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും സ്വത്ത് കൈമാറ്റം തടഞ്ഞ് എൻഫോഴ്സ്മെന്റ്

സ്വത്തുക്കളുടെ കൈമാറ്റം പാടില്ലെന്ന് സംസ്ഥാനത്തെ എല്ലാ രജിസ്ട്രാർ ഓഫീസുകളിലേക്കും വകുപ്പുതല നിർദേശം.

News18 Malayalam | news18-malayalam
Updated: November 24, 2020, 10:26 AM IST
ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും സ്വത്ത് കൈമാറ്റം തടഞ്ഞ് എൻഫോഴ്സ്മെന്റ്
ബിനീഷ് കോടിയേരി
  • Share this:
തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് ഇടുപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് തടഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നേരത്തെ താമസിച്ചിരുന്ന മരുതംകുഴിയിലെ 'കോടിയേരി' വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ലഹരിമരുന്ന് കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദിന്റെയും മാതാവ് ആരിഫാ ബീവിയുടെയും സ്വത്തിന്റെ കൈമാറ്റവും ഇഡി തടഞ്ഞിട്ടുണ്ട്.

ബിനീഷിനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മരുതംകുഴിയിലെ വീട്ടിൽ അടക്കം ആറിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ബെംഗളൂരു ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ സംസ്ഥാന രജിസ്ട്രേഷൻ ഐജിക്ക് ബിനീഷിന്റെ സ്വത്തിന്റെ വിശദാംശങ്ങൾ തേടി കത്ത് നൽകി‌യത്. മരുതംകുഴിയിലെ വീടും കണ്ണൂരിൽ കുടുംബപരമായി കിട്ടിയ സ്വത്തുംമാത്രമാണ് ബിനീഷിനുള്ളതെന്നാണ് രജിസ്ട്രേഷൻ വകുപ്പ് ഇഡിയെ അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്വത്തുക്കളുടെ കൈമാറ്റം പാടില്ലെന്ന് സംസ്ഥാനത്തെ എല്ലാ രജിസ്ട്രാർ ഓഫീസുകളിലേക്കും വകുപ്പുതല നിർദേശം നല്‍കി.

ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ലഹരിമരുന്ന് വ്യാപാരത്തിന് പണം നൽകിയെന്നാണ് ബിനീഷിനെതിരായ ആരോപണം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമല്ലെന്ന് കോടതിയിൽ ബോധ്യപ്പെടുത്തിയാൽ മാത്രമേ സ്വത്തുക്കൾ തിരിച്ചുകിട്ടൂ.

ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] നടിയെ ആക്രമിച്ച കേസ്: കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
[NEWS]
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു[NEWS]

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ ഇഡി ഇന്നലെ ചോദ്യം ചെയ്തു. കഴിഞ്ഞ നാലിന് കണ്ണൂരില്‍ വച്ചു ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍‍ഡ് കോഫീ ഹൗസ്, ടോറസ് റമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുമായി ബന്ധപെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ തിരുവനന്തപുരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത അമ്പതുലക്ഷത്തിന്റെ വായ്പയില്‍ നിന്നാണ് ബെംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് പണം നല്‍കിയതെന്നാണ് ബിനീഷ് കോടിയേരിയുടെ മൊഴി.
Published by: Rajesh V
First published: November 24, 2020, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading