തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ സ്ഥലം കണ്ടുകെട്ടി. സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ നിന്ന് രാധാകൃഷ്ണന് വാങ്ങിയ കെട്ടിടമുള്‍പ്പെടെയുള്ള സ്ഥലമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
മലബാര്‍ സിമന്റ്സ് അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് ദേശാഭിമാനിയില്‍ നിന്ന് രാധാകൃഷ്ണന് സ്ഥലം വാങ്ങിയതെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. ഇ.പി ജയരാജന് ജനറല്‍ മാനേജരായിരുന്ന കാലത്ത് മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരം രാധാകൃഷ്ണന് വാങ്ങിയത്. സ്ഥലകൈമാറ്റത്തിനു പിന്നാലെ സൂര്യാ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നത് അക്കാലത്ത് സി.പി.എമ്മില്‍ വന്‍വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
മലബാര്‍ സിമന്റ്സിലെ അസംസ്കൃത വസ്തുക്കളുടേയും പാക്കേജിങ് സാധനങ്ങളുടേയും ഇടപാട് വഴി കമ്പനിക്ക് വന്‍ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കരാറുകാരനായ വി.എം രാധാകൃഷ്ണനെതിരെ വിജിലന്‍സ് കേസെടുത്തത്. അഴിമതിയിലൂടെ മലബാര്‍ സിമന്റ്സിന് 23.82 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. പതിനൊന്ന് അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലുള്ള വസ്തുവകകള്‍, രണ്ട് ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയ മറ്റ് ആസ്തികള്‍.
ലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ 21.66 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. വീടും ഇരുപത് ആസ്തി വകകളുമാണ് കണ്ടുക്കെട്ടിയത്. 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടി. വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.
ഫ്ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില് മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്. മുന്‍ എം.ഡി. കെ പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എ.ആര്.കെ വുഡ് ആന്റ് മിനറല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലുവാണ് നാലാം പ്രതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Desabhimani, Ep jayarajan, Malabar cements, Vm radhakrishnan, ഇ.പി ജയരാജന്, ദേശാഭിമാനി, മലബാര്‍ സിമന്റ്സ്, വി.എം രാധാകൃഷ്ണൻ