HOME /NEWS /Kerala / വി.എം രാധാകൃഷ്ണന്‍റെ 22 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

വി.എം രാധാകൃഷ്ണന്‍റെ 22 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

  • Share this:

    പാലക്കാട്: മലബാർ സിമന്‍റ്സ് അഴിമതിക്കേസിൽ വ്യവസായി വി എം രാധാകൃഷ്ണന്‍റെ 22 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഫ്ലാറ്റുകൾ, വീടുകൾ, ഹോട്ടലുകൾ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് പിടിച്ചെടുത്തത്. വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.

    കെ.എം ഷാജിയിൽ തീരില്ല; വീണയ്ക്കും അനിലിനും തെരഞ്ഞെടുപ്പ് കേസ് കുരുക്ക്

    2004- 08 കാലഘട്ടത്തിൽ മലബാർ സിമന്‍റ്സിൽ നടന്ന ചാക്ക് കരാർ അഴിമതിയിലടക്കം രാധാകൃഷ്ണന് പങ്കുളളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. 23 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഇതിന്‍റെ അടിസ്ഥാനത്തിൽ എൻസ്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് 21.66 കോടി രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്തുണ്ടെന്നു കണ്ടെത്തിയത്..സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള 11 ഫ്ലാറ്റുകൾ, പാലക്കാട്ടയെും കോഴിക്കെട്ടെയും വസ്തു, വീടുകൾ, രണ്ട് ഹോട്ടലുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊച്ചിയിലെ എൻസ്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചുവരുത്തി മുൻപ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്.

    First published:

    Tags: Enforcement, Malabar cements case, V m radhakrishnan, മലബാർ സിമന്‍റ്സ് കേസ്, വി.എം രാധാകൃഷ്ണൻ