നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Marx Lenin | ഏംഗല്‍സിന്റെ വിവാഹം ഇന്ന്; ചടങ്ങില്‍ പങ്കെടുക്കാന്‍ മാര്‍ക്സും ലെനിനും ഹോചിമിനും

  Marx Lenin | ഏംഗല്‍സിന്റെ വിവാഹം ഇന്ന്; ചടങ്ങില്‍ പങ്കെടുക്കാന്‍ മാര്‍ക്സും ലെനിനും ഹോചിമിനും

  അതിരപ്പള്ളി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹത്തിനാണ് സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും ഉണ്ടാവുക

  • Share this:
   തൃശൂര്‍: അതിരപ്പള്ളിയില്‍ ഇന്ന് നടക്കുന്ന ഏംഗല്‍സിന്റെ വിവാഹത്തില്‍(Marriage) പങ്കെടുക്കാനായി മാര്‍ക്‌സും(Marx)  ലെനിനും(Lenin) ഹോചിമിനും(Ho chi Minh) എത്തി. ഇതൊരു കഥയായി തോന്നുമെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇവരുണ്ടായിരുന്നു എന്നതാണ് സത്യം. അതിരപ്പള്ളി സിപിഎം(CPM) ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹത്തിനാണ് സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും ഉണ്ടാവുക. ബിസ്മിതയാണ് വധു.

   വിദേശത്ത് ജോലി ചെയ്യുന്ന മാര്‍ക്‌സ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതാണ്. അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്.

   Also Read-Viral Video | 'വരന്‍ കാത്തുനില്‍ക്കട്ടെ, എനിക്ക് വിശക്കുന്നു'; വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് മാഗി കഴിക്കുന്ന വധുവിന്റെ വീഡിയോ വൈറല്‍

   കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കറുകുറ്റിക്കാരന്‍ തോമസും ഇതേരീതി പിന്‍തുടര്‍ന്നു. തന്റെ മക്കള്‍ക്ക് ഏംഗല്‍സ്, ലെനിന്‍ എന്ന് പേരിട്ടു. പേരില്‍ മാത്രമല്ല കല്യാണക്കുറിയിലുമുണ്ട് പ്രത്യേകതകള്‍. വിവാഹം ക്ഷണിച്ചിരിക്കുന്നത് സിപിഎം ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ് കുമാറാണ്.

   ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നല്‍കുന്നത്. ഏംഗല്‍സിന്റെ അമ്മ: ആനീസ്. അങ്കമാലി തുറവൂര്‍ വള്ളിക്കാടന്‍ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.
   Published by:Jayesh Krishnan
   First published:
   )}