തിരുവനന്തപുരത്ത് അർധരാത്രി റോഡിൽ മാലിന്യം തള്ളി; എഞ്ചിനീയർക്ക് 5500 രൂപ പിഴ‌

മ്യൂസിയത്തിന് സമീപമാണ് സംഭവം

News18 Malayalam | news18-malayalam
Updated: October 18, 2019, 8:25 AM IST
തിരുവനന്തപുരത്ത് അർധരാത്രി റോഡിൽ മാലിന്യം തള്ളി; എഞ്ചിനീയർക്ക് 5500 രൂപ പിഴ‌
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂസിയം ആർകെവി റോഡിൽ രാത്രി മാലിന്യമിട്ട സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് നഗരസഭയുടെ പിഴ. രാത്രി 12.30ഓടെ മാലിന്യവുമായി എത്തിയപ്പോഴാണ് നഗരസഭയുടെ സ്ക്വാഡ് ഇയാളെ പിടികൂടിയത്. സമീപത്തെ ഫ്ളാറ്റിലാണ് ഇയാൾ താമസിക്കുന്നത്. ഇയാളിൽ നിന്ന് പിഴയായി 5500 രൂപ ഈടാക്കി.

ആർകെവി റോഡിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ ശുചീകരിച്ച് പൂന്തോട്ടം വെച്ചുപിടിപ്പിച്ചിരുന്നു. എന്നിട്ടും മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് രാത്രി പരിശോധന കർശനമാക്കിയത്.

സ്കൂട്ടറിലെത്തി മാലിന്യം വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ നടപടിക്ക് തുടക്കമായിട്ടുണ്ട്. നന്തൻകോട് ക്ലിഫ് ഹൗസിന് പുറകുവശത്ത് മത്സ്യാവശിഷ്ടം ഉൾപ്പെടെയുള്ള മാലിനജലം പൊതുനിരത്തിൽ ഒഴുക്കിവിട്ടതിന് സമീപവാസിയായ സ്ത്രീക്ക് 1000 രൂപ പിഴ ചുമത്തി.

Also Read- കനത്ത മഴയിൽ പൊന്മുടി ഒറ്റപ്പെട്ടു; രണ്ടു ദിവസത്തേക്ക് വിനോദ സഞ്ചാരികൾക്ക് നിരോധനം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍