കൊല്ലം: മത്സ്യകൃഷി നടത്തുന്ന കുളത്തില്‍ എന്‍ജിനിയറിംഗ് കോളേജ് അദ്ധ്യാപകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജ് അസി. പ്രൊഫസറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ് കേരള ചാപ്റ്റര്‍ സെക്രട്ടറിയുമായ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് ജെ.ജി ഭവനില്‍ ജി. ജയകൃഷ്ണനാണ് (40) മരിച്ചത്.
കുടുംബവീടായ മരുതൂര്‍കുളങ്ങര തെക്ക് മണ്ണാശേരിലെ കുളത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. കുളത്തിനടുത്തേക്ക് പോയ ജയകൃഷ്ണന് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.