• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എൻജിനീയറിങ്ങ് ജയിക്കണോ? ഇനി 40 മാർക്ക് മതി

ഇന്റേണൽ മിനിമം മാർക്ക് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്

news18
Updated: June 11, 2019, 9:19 AM IST
എൻജിനീയറിങ്ങ് ജയിക്കണോ? ഇനി 40 മാർക്ക് മതി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 11, 2019, 9:19 AM IST IST
  • Share this:
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ എൻജിനീയറിങ് പരീക്ഷ ജയിക്കാൻ ഓരോ വിഷയത്തിനും വേണ്ട മാർക്ക് 45ൽ നിന്നും 40 ആയി കുറച്ചു. ഇന്റേണൽ മിനിമം മാർക്ക് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അഖിലേന്ത്യാ സാങ്കേതിക കൗൺസിൽ മാനദണ്ഡപ്രകാരമാണ് പുതിയ നീക്കം.

തിയറി-പ്രാക്ടിക്കൽ കോഴ്സുകളിലും പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. ഒരു സെമസ്റ്ററിൽ പരമാവാധി അഞ്ച് തിയറി, രണ്ട് ലാബ് കോഴ്സുകളാണുള്ളത്. ഇതിൽ തിയറി കോഴ്സുകളുടെ സിലബസ് പരമാവധി അഞ്ച് മൊഡ്യൂൾ ആയി കുറച്ചിട്ടുണ്ട്. അതുപോലെ തന്നെ എല്ലാ പ്രാക്ടിക്കല്‍ കോഴ്സുകൾക്കും സര്‍വകലാശാല പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. അവസാന രണ്ട് പരീക്ഷകളുടെ ക്രെഡിറ്റ് 31 ആയി കുറച്ചിട്ടുമുണ്ട്. പുതിയ മാറ്റങ്ങളുടെ വിവരം മന്ത്രി കെ.ടി.ജലീലാണ് പത്രസമ്മേളനത്തിൽ അറിയിച്ചത്.

Also Read-ALERT: മഴ കനക്കും; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത: 9 ജില്ലകളിൽ യെല്ലോ അലേർട്ട്

AICTCയുടെ മാതൃകാ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാകും സാങ്കേതിക സർവകലാശാലയുടെ സിലബസ് പരിഷ്കരിക്കുക. 2019 മുതൽ പ്രവേശനം നേടിയവർക്ക് ബിടെക് ബിരുദം നേടാനാവശ്യമായ ക്രെഡിറ്റ് 182 ൽ നിന്ന് 162 ആക്കി കുറച്ചിട്ടുണ്ട്. ഇത് വഴി ലഭ്യമാകുന്ന അധിക സമയം സംരഭകത്വ പ്രവര്‍ത്തനങ്ങൾക്കോ ബിടെക് ഓണേഴ്സ് ഡിഗ്രിക്കും മൈനർ കോഴ്സുകൾക്കുമായി ഉപയോഗപ്പെടുത്താം.

എൻജിനീയറിങ് പഠനശാഖയിൽ സ്പെഷ്യലൈസേഷനാണ് ബിടെക് ഓണേഴ്സ്. അവസാന രണ്ട് സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളില്‍ 12 ക്രെഡിറ്റും ഓൺലൈനായി രണ്ട് വിഷയങ്ങളിൽ എട്ട് ക്രെഡിറ്റും അധികമായി നേടുന്നവർക്ക് ബി‍ടെക് ഡിഗ്രിക്ക് പകരം ബിടെക് ഓണേഴ്സ് ഡിഗ്രി കരസ്ഥമാക്കാമെന്നും മന്ത്രി കെ.ടി ജലീൽ അറിയിച്ചു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍