കോഴിക്കോട്: സഹപാഠികൾക്ക് മരണവുമായി ബനധപ്പെട്ട സന്ദേശം നൽകിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മണിയൂർ എൻജീനിയറിങ് കോളേജ് വിദ്യാര്‍ഥിനി തുറയൂർ എളാച്ചിക്കണ്ടി നൈസയെ(19)യാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസുഖമാണെന്ന് പറഞ്ഞാണ് നൈസ കോളേജിൽ നിന്ന് വീട്ടിലെത്തിയത്. സുഹൃത്തുക്കൾ ഫോൺ സന്ദേശം കിട്ടിയ ഉടനെ വീട്ടിലേക്കെത്തിയെങ്കിലും വിദ്യാർഥിനി തൂങ്ങിയ നിലയിലായിരുന്നു. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. അച്ഛൻ: സജി, അമ്മ: ഇന്ദുലേഖ, സഹോദരി: നേഹ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Accident | ഇടുക്കിയിൽ മൂന്നിടത്ത് മരം വീണ് മൂന്നുപേർ മരിച്ചുഇടുക്കി: വ്യത്യസ്ത സംഭവങ്ങളിലായി മരം വീണ് മൂന്ന് പേര് മരിച്ചു. ഇടുക്കി ജില്ലയിലാണ് മൂന്നിടത്ത് മരം കടപുഴകി വീണ് മൂന്നുപേർ മരിച്ചത്. അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടം ഉണ്ടായത്.
പൂപ്പാറയില്‍ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീയാണ് മരിച്ചത്. ചൂണ്ടല്‍ സ്വദേശിനി ലക്ഷ്മി(56) ആണ് മരിച്ചത്. ഇവിടുത്തെ അപകടത്തില്‍ ലക്ഷ്മിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലെ ഏലതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു മൈലാടുംപാറയിലെ അപകടതത്തിൽ സെന്റ് മേരീസ് എസ്റ്റേറ്റില്‍ മുത്തുലക്ഷ്മി(46) ആണ് മരിച്ചത്. പൊന്നാങ്കാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബജു കിന്‍ഡോയാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.