എഞ്ചിനിയറിംഗ് വിദ്യാർഥി പരീക്ഷ ഹാളിൽ കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷക്കിടെ  കുഴഞ്ഞു വീണ പോളിനെ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു.

News18 Malayalam | news18
Updated: February 12, 2020, 7:15 AM IST
എഞ്ചിനിയറിംഗ് വിദ്യാർഥി പരീക്ഷ ഹാളിൽ കുഴഞ്ഞു വീണ് മരിച്ചു
Paul
  • News18
  • Last Updated: February 12, 2020, 7:15 AM IST
  • Share this:
തൃശ്ശൂർ: പരീക്ഷ എഴുതിക്കൊണ്ടിരുന്ന എഞ്ചിനിയറിംഗ് വിദ്യാർഥി ഹാളിൽ കുഴഞ്ഞു വീണ് മരിച്ചു. കൊടകര സഹൃദയ ഏഞ്ചിനിയറിംഗ് കോളജ് മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാര്‍ഥി പോൾ ( 21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പരീക്ഷക്കിടെ  കുഴഞ്ഞു വീണ പോളിനെ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു.

Also Read-AAP എംഎൽഎക്ക് നേരെ വധശ്രമം: ഒപ്പമുണ്ടായിരുന്ന പ്രവർത്തകൻ കൊല്ലപ്പെട്ടു

കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് വച്ചു നടന്ന കെടിയു കായിക മേളയിൽ ജാവലിൻ, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ പങ്കെടുത്ത് ഫൈനലിലെത്തിയ പോൾ നല്ലൊരു കായികതാരം കൂടിയായിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.

മൂവാറ്റുപുഴ കല്ലൂർക്കാട് പണ്ടാരിക്കുന്നേൽ ജോസാണ് പോളിന്റെ പിതാവ്. മാതാവ് റീന. ഒരു സഹോദരിയുണ്ട്.
First published: February 12, 2020, 7:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading