പ്രതിമാസം 15000 രൂപ സ്റ്റൈഫന്റോടുകൂടി എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ സേവനം പഞ്ചായത്തുകളിലേക്കും

തെരഞ്ഞെടുക്കപ്പെടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയും  ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയും  പ്രതിമാസം ലഭിക്കും

News18 Malayalam | news18
Updated: January 31, 2020, 1:54 PM IST
പ്രതിമാസം 15000 രൂപ സ്റ്റൈഫന്റോടുകൂടി എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ സേവനം പഞ്ചായത്തുകളിലേക്കും
തെരഞ്ഞെടുക്കപ്പെടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയും  ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയും  പ്രതിമാസം ലഭിക്കും
  • News18
  • Last Updated: January 31, 2020, 1:54 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ സേവനം തദ്ദേശസ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്താൻ തീരുമാനം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും.വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിനൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിലും ഇവരെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കി.

പ്രതിമാസം 15000 സ്റ്റൈഫൻറ്

സംസ്ഥാന സർക്കാർ തയ്യാറാക്കിയിരിക്കുന്ന പരിശീലന പരിപാടിയിലേക്ക്  കോഴ്സുകൾ പൂർത്തിയാക്കുന്ന ആർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയും  ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയും  പ്രതിമാസം ലഭിക്കും. ഒരു വർഷത്തേക്കാണ് പരിശീലന പരിപാടി. ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല സ്വാശ്രയ എൻജിനീയറിങ് വിദ്യാർത്ഥികൾക്കും ഈ അവസരം ഉണ്ടാകും. തങ്ങൾക്ക് ഇഷ്ടമുള്ള തദ്ദേശ സ്ഥാപനങ്ങളെ ഇതിനായി ഇവർക്ക് തിരഞ്ഞെടുക്കാം.

ALSO READ: 'എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങി'

നോഡൽ ഓഫീസർ

എല്ലാ പഞ്ചായത്തുകളിലും എൻജിനീയറിങ് വിദ്യാർത്ഥികളുടെ  പരിശീലന പരിപാടിക്കായി ഒരു നോഡൽ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ട്. അസിസ്റ്റൻറ് പഞ്ചായത്ത് ഡയറക്ടർമാർ ആയിരിക്കും ഓരോ ജില്ലയിലെയും റോഡ് ഓഫീസർമാർ. ഇവർ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടക്കുന്ന പരിശീലന പരിപാടികൾ ഏകോപിപ്പിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഏതൊക്കെ പദ്ധതികളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം, എങ്ങനെയൊക്കെയാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ക്രിയാത്മകമായ ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ അനുബന്ധ സ്ഥാപനങ്ങളായ ശുചിത്വമിഷൻ, തൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ലൈഫ് മിഷൻ ,ഹരിത കേരളം, അമൃത് പദ്ധതി  ഇവയിലെല്ലാം പരിശീലനങ്ങൾ നേടാൻ അവസരം ഉണ്ടാകും.
First published: January 31, 2020, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading