പാലക്കാട്: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
Also Read-ബൈക്കിൽ മൂന്നാറിൽ വിനോദയാത്ര പോയ സുഹൃത്തുക്കൾ ബസ്സിടിച്ച് മരിച്ചു
നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച ഇരുവരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown to death, Drowned, Palakkad