നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'റോഡ് പണി അറിയില്ലെങ്കിൽ എഞ്ചിനിയർമാർ രാജിവെച്ച് പോകണം'; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

  'റോഡ് പണി അറിയില്ലെങ്കിൽ എഞ്ചിനിയർമാർ രാജിവെച്ച് പോകണം'; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

  കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

  Highc-ourt

  Highc-ourt

  • Share this:
   കൊച്ചി: റോഡ് പണി അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ ജോലി രാജി വച്ചു പോകുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിൽ വാദം കേൾക്കുമ്പോഴാണ് കോടതി രൂക്ഷമായ വിമർശനം നടത്തിയത്. കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.

   കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ടു നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തന്നെ തകര്‍ന്നുവെന്നും അവ വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴില്‍ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെയും കടുത്ത വിമര്‍ശനമാണു കോടതി ഉയര്‍ത്തിയത്. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങള്‍ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.

   റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഉത്തരവുകള്‍ നടപ്പാക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

   Sabarimala| ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ; ജലനിരപ്പ് താഴ്ന്നാൽ പമ്പാ സ്നാനം അനുവദിക്കും

   ശബരിമലയിൽ (Sabarimala)ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ ദേവസ്വം ബോർഡ്. ജലനിരപ്പ് താഴുമ്പോൾ പമ്പാ സ്നാനം അനുവദിക്കും. പരമ്പരാഗത പാത വഴിയുളള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകുന്നതിലും അന്തിമ തീരുമാനം ഉടനുണ്ടാകും.

   തീർത്ഥാടനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോർഡ് ശ്രമം. ശബരിമലയിൽ ഒരുദിവസം പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 45,000 ആയി ഉയർത്തി. നിലവിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്കു തിരിച്ചും ഭക്തർ സഞ്ചരിക്കുന്നത് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ്. വൈകാതെ തന്നെ നീലിമലയിലൂടെയുള്ള പാത തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് പമ്പ സ്നാനം വിലക്കിയിരുന്നു. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ വരുത്തുന്ന കാര്യം പരിഗണിച്ചത്.

   ശബരിമല തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ യോഗ ശേഷം പറഞ്ഞു. പമ്പയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് ഭക്തര്‍ക്ക് സ്നാനത്തിന് അനുവാദം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനം നടത്തിയശേഷം ഉടന്‍തന്നെ തിരിച്ചിറങ്ങേണ്ടി വരുന്നത് തീര്‍ഥാടകര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

   അതുകൂടി കണക്കിലെടുത്താണ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്നത് പരിഗണിക്കുന്നത്. നിലവില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ 300 മുറികള്‍ നല്‍കാന്‍ കഴിയും. ബാക്കിയുള്ള 200 മുറികളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. രണ്ടുവര്‍ഷത്തോളം മുറികള്‍ ഉപയോഗിക്കാതിരുന്നതിനാല്‍ അറകുറ്റപണികള്‍ നടത്തേണ്ടിവരും. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

   Also Read-കുതിരാന്‍ തുരങ്കത്തില്‍ ഇരുഭാഗത്തേക്കും വാഹന ഗതാഗതം; പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

   നീലിമല പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എരുമേലി വഴിയുള്ള കാനനപാത തെളിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. സന്നിധാനത്ത് താമസത്തിന് ദേവസ്വം ഡോർമിട്രികൾ തയാറാക്കും.
   ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ കുട്ടികൾക്ക് ആർ ടി പി സി ആർ പരിശോധന ഒഴിവാക്കും. ഞുണങ്ങാർ പാലം പണി
   Published by:Anuraj GR
   First published:
   )}