കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിലിലായ ഒന്നാം പ്രതിക്ക് വായിക്കാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ നൽകാൻ കോടതി ഉത്തരവ്. ആര്‍.ഡി.എസ് എം.ഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിനാണ് കൂടതൽ സൗകര്യങ്ങൾ ഒരുക്കാൻ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിർദ്ദേശം നൽകിയത്. ഗോയലിന്റെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.
റിമാൻഡിലായ സുമിത് ഗോയല്‍ 59 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്. മാനസിക സംഘര്‍ഷത്തിന് അയവ് കിട്ടാന്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ അനുവദിക്കണമെന്ന് പ്രതി തന്നെയാണ് കോടതിയോട് ആവശ്യപ്പെട്ടത്. ജയില്‍ ലൈബ്രറിയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളില്ലാത്തതിനാൽ പ്രതിയുടെ ചെലവില്‍ പുസ്തകങ്ങള്‍ അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. 10000/- രൂപയുടെ പുസ്തകങ്ങള്‍ പ്രതിയുടെ ചെലവില്‍ ജയിലിഎത്തിക്കാമെന്ന അഭിഭാഷകന്റെ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയായിരുന്നു. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ പ്രതി വായിച്ച ശേഷം ഈ പുസ്തകങ്ങള്‍ ജയില്‍ ലൈബ്രറിയിലേക്ക് സ്വീകരിക്കാം. ഇത് മറ്റ് തടവുകാര്‍ക്കും പ്രയോജനപ്പെടുമല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.
ആര്‍.ഡി.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയതിനാൽ ബിസിനസുമായി ബന്ധപ്പെട്ട് പലവിധ പ്രമാണങ്ങളും ഒപ്പിടുവാനും നടപ്പാക്കാനുമുണ്ട്. അതിനാല്‍ ആഴ്ചയില്‍ 4 പ്രാവശ്യം 15 മുതല്‍ 30 മിനിട്ട് വരെ സന്ദര്‍ശകരെ അനുവദിക്കണമെന്നും ഗോയലിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജയില്‍ ചട്ടം എന്താണെന്ന് പരിശോധിച്ച് അറിയിക്കാൻ കോടതി മൂവാറ്റുപുഴ സബ് ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
Also Read
പാലാരിവട്ടം മേൽപ്പാലം: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞും അന്വേഷണ പരിധിയിലെന്ന് വിജിലന്‍സ്2014-ലെ പ്രസിനേഴ്‌സ് ആന്റ് കറക്ഷനല്‍ സര്‍വ്വീസസ് (മാനേജ്‌മെന്റ് ) റൂള്‍സ് പ്രകാരം ആഴ്ചയില്‍ 2 പ്രാവശ്യമേ സന്ദര്‍ശനം അനുവദിക്കാവൂവെന്നും 30 മിനിട്ടില്‍ കൂടുതല്‍ സമയം നല്‍കരുതെന്നുമാണെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. തുടര്‍ന്ന് സന്ദര്‍ശന സമയം കൂട്ടുന്നത് സംബന്ധിച്ച് സൂപ്രണ്ടിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. മറ്റു തടവുകാര്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിലും ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാത്ത വിധത്തിലും വേണം സന്ദര്‍ശകര്‍ക്കുള്ള സമയം അനുവദികേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതിയുടെ ആവശ്യപ്രകാരം പുതയ്ക്കാൻ ബ്ലാങ്കറ്റുകളും അനുവദിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.