നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആരാണ് മഹാരാജാസിലെ മരം വെട്ടുകാർ? അന്വേഷിക്കാൻ കമ്മീഷൻ വരുന്നു

    ആരാണ് മഹാരാജാസിലെ മരം വെട്ടുകാർ? അന്വേഷിക്കാൻ കമ്മീഷൻ വരുന്നു

    കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി

    കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി

    കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി

    • Share this:
    കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവാദ മരംമുറി അന്വേഷിക്കാൻ കമ്മീഷൻ. കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കോളേജ് പ്രിൻസിപ്പലിനോട് ഇന്ന് മുതൽ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട് .

    എറണാകുളം മഹാരാജാസ് കോളേജിലെ  മരംമുറി സംബന്ധിച്ച വിവാദങ്ങൾ  കൂടുതൽ ശക്തമാവുകയാണ്.  കോളേജിൽ നിന്നും  അനധികൃതമായി മരം  കടത്തിക്കൊണ്ടുപോകാൻ  ശ്രമിച്ച സംഭവത്തിൽ  കൂടുതൽ അന്വേഷണത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എ.എം. ജ്യോതിലാൽ അന്വേഷണം നടത്തും. കമ്മിഷൻ കോളേജിൽ എത്തി തെളിവെടുക്കും.

    കോളേജ് പ്രിൻസിപ്പൽ ഡോ: മാത്യു ജോർജ്ജിനെതിരെയും ആരോപണമുയർന്ന സാഹചര്യത്തിൽ പ്രിൻസിപ്പലിനോട് രണ്ടാഴ്ചത്തേക്ക് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
    കോളേജിലെ മരം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ  തനിക്ക് ഒന്നും അറിയില്ലെന്നും  വിവരം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടുവെന്നും പ്രിൻസിപ്പൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വിദ്യാർത്ഥികൾ  ശക്തമായ പ്രതിഷേധവുമായി നിലയുറപ്പിക്കുകയായിരുന്നു.
    ഒരു വിഭാഗം അധ്യാപകരുടെ പിന്തുണയും വിദ്യാർഥികൾക്കുണ്ട്. പ്രിൻസിപ്പൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ കഴിഞ്ഞ ദിവസം ഓഫീസിനുമുന്നിൽ ധർണ നടത്തിയിരുന്നു. അതിനിടെ പ്രിൻസിപ്പലിനെ ഏകപക്ഷീയമായി ഒറ്റപ്പെടുത്തുന്നതിൽ  ഭരണപക്ഷ അനുകൂല  അധ്യാപക സംഘടനയിൽ തന്നെ ഭിന്നിപ്പ് ഉള്ളതായും സൂചനയുണ്ട് .

    പ്രിൻസിപ്പൽ അറിഞ്ഞു കൊണ്ടാണ് മരങ്ങൾ കടത്തിയതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ കോളേജ് കൗൺസിൽ യോഗം ഉപരോധിച്ചിരുന്നു. യോഗത്തിലേക്ക്  പ്രവർത്തകർ തള്ളിക്കയറുകയായിരുന്നു. മുറിച്ചിട്ട മരങ്ങൾ കോളേജിൽ നിന്ന് കടത്തിയ സംഭവം ചർച്ച ചെയ്യാനാണ് മഹാരാജാസ് കോളേജിൽ കൗൺസിൽ യോഗം ചേർന്നത്. ഈ യോഗത്തിലേക്കാണ് വിദ്യാർത്ഥികൾ തള്ളിക്കയറിയത്.

    മരം മുറിച്ച് കടത്തിയ വിഷയത്തിൽ ഉത്തരവാദി പ്രിൻസിപ്പലാണെന്നും ഗവേണിങ്ങ് കൗൺസിൽ ചെയർമാൻ അടക്കം വന്ന് ചർച്ച നടത്താതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ. അതേസമയം മുറിച്ചിട്ട മരങ്ങൾ കടത്തി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്ന് പ്രിസിപ്പാൾ ഡോ: മാത്യു ജോർജ്
    പറഞ്ഞു.

    മഹാരാജാസിൽ നിന്നും  മരങ്ങൾ അനുമതിയില്ലാത മുറിച്ചു കടത്തി എന്നാരോപിച്ചു ലോറിയടക്കം എസ്.എഫ്.ഐ. കോളേജ് വളപ്പിൽ തടഞ്ഞിട്ടിരിക്കുകയാണ്. കാറ്റിലും മഴയിലും നിലംപൊത്തിയ  പാഴ്മരങ്ങൾക്കൊപ്പം തന്നെ നല്ല ഇനം മരങ്ങളും ഈ തക്കത്തിൽ മുറിച്ചു കടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.

    Summary: A specially constituted enquiry commission may investigate the issue of unlawful felling of trees on the premises of Maharaja's College, Ernakulam. There has been strong protest from the side of students against the matter
    Published by:user_57
    First published:
    )}