നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ സർക്കാർ അന്വേഷണം

  വിവാദ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ സർക്കാർ അന്വേഷണം

  വിവാദ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് റവന്യു വകുപ്പിന്റെ അന്വേഷണം

  ജോർജ് ആലഞ്ചേരി

  ജോർജ് ആലഞ്ചേരി

  • Share this:
  തിരുവനന്തപുരം: സീറോ മലബാർ സഭാ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ സർക്കാർ അന്വേഷണം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സഭാ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോയെന്നു പരിശോധിക്കും. ലാൻഡ് റവന്യൂ അസിസ്റ്റന്റ കമ്മിഷണർ ബീനാ പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘടത്തിലുണ്ട്.

  അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് റവന്യൂ വകുപ്പ് ഇന്നലെ ഇറക്കിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ഇടപാടിൽ സർക്കാർ ഭൂമിയോ പുറമ്പോക്കോ ഉൾപ്പെട്ടിട്ടുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. ഭൂമി ഇടപാടിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. ഭൂമി കൈമാറ്റത്തിൽ ആരോപണ വിധേയർക്ക് അനധികൃതമായി ഉദ്യോഗസ്ഥ സഹായം ലഭ്യമായിട്ടുണ്ടോ എന്നാകും റവന്യൂ അന്വേഷണ സംഘം പരിശോധിക്കുക.

  എറണാകുളം ജില്ലാ രജിസ്ട്രാർ അബി ജോർജ്, കൊച്ചി ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് പിള്ള, റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ട് എസ്. ജയകുമാർ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻപിള്ള, റവന്യൂ വകുപ്പിലെ സീനിയർ ക്ലെർക്കുമാരായ എം. ഷിബു, വി.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.  എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുൻവശമുള്ള 60 സെന്റ് ഭൂമി വില്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് എതിരേയുള്ള പരാതി. ഭൂമി വില്പന സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണെന്നും പരാതിയുണ്ട്. എന്നാൽ, സഭാ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും കർദ്ദിനാൾ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.

  ആലഞ്ചേരിക്കു പുറമേ അതിരൂപതാ പ്രൊസിക്യൂട്ടർ ആയിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഭൂമി വില്പനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കാട്ടി കർദിനാൾ ജോർജ് ആലഞ്ചേരി നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ സർക്കാരിനു നിർദേശം നൽകുകയായിരുന്നു.

  Summary: Revenue department to launch enquiry on George Alencherry in land scam controversy
  Published by:user_57
  First published:
  )}