HOME » NEWS » Kerala » ENRAGED BY YOGI ADITYANATHS MODIJI KI SENA COMMENT EX NAVY CHIEF TO APPROACH ELECTION

സൈന്യം 'മോദിയുടെ സേന'യെന്ന് യോഗി ആദിത്യനാഥ്: പ്രതിഷേധവുമായി മുൻ ആർമി ഉദ്യോഗസ്ഥൻ

'സായുധ സേനകൾ ഒരു വ്യക്തിക്കും സ്വന്തമല്ല.. അവർ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കന്നവരാണ്

news18
Updated: April 2, 2019, 11:37 AM IST
സൈന്യം 'മോദിയുടെ സേന'യെന്ന് യോഗി ആദിത്യനാഥ്: പ്രതിഷേധവുമായി മുൻ ആർമി ഉദ്യോഗസ്ഥൻ
Yogi-Adityanath-and-Narendra-Modi-
  • News18
  • Last Updated: April 2, 2019, 11:37 AM IST
  • Share this:
ന്യൂഡൽഹി : സൈന്യത്തെ 'മോദിയുടെ സൈന്യം' എന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതി നൽകാനൊരുങ്ങി മുൻ ആർമി ഉദ്യോഗസ്ഥൻ. ഗസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചരണറാലിക്കിടെയാണ് സൈന്യത്തെ മോദിജിയുടെ സൈന്യം എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ഇത് മുൻ ആര്‍മി ഉദ്യോഗസ്ഥരെയടക്കം അസ്വസ്ഥരാക്കിയെന്ന് കാട്ടി മുൻ നേവി ചീഫ് അഡ്മിറൽ എൽ.രാംദാസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുന്നത്.

'സായുധ സേനകൾ ഒരു വ്യക്തിക്കും സ്വന്തമല്ല.. അവർ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കന്നവരാണ്.. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചീഫ് ഇലക്ഷൻ കമ്മീഷനാണ് ഇവിടുത്തെ ബോസ്.. വിഷയത്തിൽ അദ്ദേഹത്തെ സമീപിക്കാനൊരുങ്ങുകയാണ്'.. അഡ്മിറൽ രാംദാസ് വ്യക്തമാക്കി.

Also Read-'ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു പോയി'; കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യയ്ക്ക് അധിക്ഷപം

യോഗിയുടെ പരാമർശങ്ങൾക്കെതിരെ മുൻ ലഫ്.ജനറൽ എച്ച്.എസ്.പനാഗും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങളിൽ അത്ഭുതം ഒന്നും ഇല്ലെന്നും ദേശീയതയെ സായുധ സേനകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പരാമർശങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പല രാഷ്ട്രീയ നേതാക്കളും നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനാണ് ഇത്തരം പരാമർശങ്ങളെന്നും യാതൊരു രാഷ്ട്രീയവും കൂടാതെയാണ് സൈന്യം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷനും സ്വമേധയ ഇടപെട്ടിരുന്നു. വിഷയത്തിൽ ഗസീയബാദ് ജില്ലാ അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

First published: April 2, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories