നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കടല്‍ക്കൊലക്കേസ്‌: വെടിയേറ്റ ബോട്ടില്‍ ഒരു കുട്ടിയും; മാനസിക ആഘാതത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

    കടല്‍ക്കൊലക്കേസ്‌: വെടിയേറ്റ ബോട്ടില്‍ ഒരു കുട്ടിയും; മാനസിക ആഘാതത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

    കടല്‍ക്കൊലക്കേസില്‍ ബോട്ടുടമയ്‌ക്കുള്ള നഷ്‌ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ടു കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികള്‍ക്കു തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ്‌ ആഭ്യന്തര വകുപ്പ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

    കടൽക്കൊല കേസ്

    കടൽക്കൊല കേസ്

    • Share this:
      കൊച്ചി : എൻറിക്ക ലെക്‌സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍. വെടിവയ്‌പില്‍ തകര്‍ന്ന ബോട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നെന്നും സംഭവം നേരില്‍ക്കണ്ടതിന്റെ ആഘാതത്തില്‍ മാനസിക വിഭ്രാന്തി സംഭവിച്ച കുട്ടി 2019 ല്‍ ആത്മഹത്യ ചെയ്‌തെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ അറിയിച്ചു.

      Also Read- വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആറ് ഭീകരര്‍ പിടിയില്‍; രണ്ടുപേർ പാകിസ്ഥാനിൽ പരിശീലനം നേടിയവർ

      കടല്‍ക്കൊലക്കേസില്‍ ബോട്ടുടമയ്‌ക്കുള്ള നഷ്‌ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ടു കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികള്‍ക്കു തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ്‌ ആഭ്യന്തര വകുപ്പ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കൊല്ലം സ്വദേശിയായ പ്രജിത്ത്‌ എന്ന കുട്ടിയാണ് ബോട്ടിലുണ്ടായിരുന്നത്‌. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പരാതി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

      Also Read- പ്രതിഷേധിക്കേണ്ടത് പഞ്ചാബിലല്ല, ഡൽഹിയിലോ ഹരിയാനയിലോ പ്രതിഷേധിക്കണമെന്ന് കർഷകരോട് പഞ്ചാബ് മുഖ്യമന്ത്രി

      നാവികരുടെ വെടിയേറ്റു മരിച്ച കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ്‌ പിങ്ക്‌ എന്നിവരുടെ ആശ്രിതര്‍ക്ക്‌ നാലു കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക്‌ രണ്ടു കോടി രൂപയും നല്‍കാന്‍ ധാരണയായതിന്റെ അടിസ്‌ഥാനത്തില്‍ കടല്‍ക്കൊലക്കേസിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് നഷ്‌ടപരിഹാരത്തിന്റെ വിഹിതം ആവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളികള്‍ കോടതിയിലെത്തിയത്‌. മത്സ്യത്തൊഴിലാളികളില്‍ എട്ടുപേര്‍ കന്യാകുമാരി ജില്ലക്കാരാണ്‌.

      Also Read- Kanhaiya Kumar| സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയെ ഉടൻ കാണുമെന്ന് റിപ്പോർട്ട്

      പുതിയ അവകാശവാദം വന്നതോടെ കുട്ടിയെപ്പറ്റി വിശദമായി അന്വേഷിക്കേണ്ടിവരും. സംഭവസമയത്ത് കുട്ടി ബോട്ടില്‍ ഉണ്ടായിരുന്നതിനു തെളിവ് ഹാജരാക്കേണ്ടിവരും. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യാനുള്ള ചുമതല കേരള ഹൈക്കോടതിക്കാണ്‌. മത്സ്യത്തൊഴിലാളികളുടെ ഹര്‍ജി തീര്‍പ്പാകുന്നതുവരെ രണ്ടു കോടി വിതരണം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരത്തുക കൈമാറുന്നതിനു തടസമില്ല.

      Also Read- 'സന്തോഷത്തോടെ സമാധാനത്തോടെ സ്ഥിരബുദ്ധിയോടെ മലയാളികളായി നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കണം'
      Published by:Rajesh V
      First published:
      )}