കണ്ണൂർ: ഫർണിച്ചർ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. 'ഫാന്‍സി ഫണ്‍' ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ രാജ് കബീറും ഭാര്യയുമാണ് നഗരസഭയ്ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. കോയമ്പത്തൂരില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ തലശ്ശേരിയിലെത്തിക്കും. നിയമലംഘനം ചൂണ്ടിക്കാട്ടി രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട നഗരസഭ നേരത്തെ അടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസുമുണ്ടായിരുന്നു. സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നൽകി. ഴയടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. Also Read-ബൈക്കിന്റെ ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമം
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ലെന്നും ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കടയുടെ മുന്നിൽനിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്. അതേസമയം, രാജ് കബീറിനെ പീഡിപ്പിക്കുകയോ വ്യവസായത്തിന് എതിരുനില്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് തലശ്ശേരി നഗരസഭയുടെ പ്രതികരിച്ചിരുന്നത്. വ്യവസായ മന്ത്രി പി. രാജീവും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം തുറക്കാന്‍ ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
വ്യാപാര സ്ഥാപനത്തിന് പൂട്ടിട്ടു; തലശ്ശേരി നഗരസഭയ്ക്കെതിരെ കത്തെഴുതിവെച്ച് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി
ബ്രൂവറി മുതൽ ഗ്ലാസ് വരെ മദ്യം സഞ്ചരിച്ച വഴിയറിയാൻ QR കോഡുമായി ബെവ്കോ
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേക്ക്; കേന്ദ്രം അനുമതി നൽകി
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് വന്ദേഭാരതിന് മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്