നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാങ്കുകാരുമായി തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ.ജോസ് കുഴഞ്ഞുവീണു മരിച്ചു

  ബാങ്കുകാരുമായി തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ.ജോസ് കുഴഞ്ഞുവീണു മരിച്ചു

  ഗ്രീന്‍പീസ് നിയോഗിച്ച കേരളത്തിലെ ആദ്യത്തെ റിവര്‍ കീപ്പറായിരുന്നു ഏലൂര്‍ ജോസ്.

  ഏലൂർ ജോസ്

  ഏലൂർ ജോസ്

  • News18
  • Last Updated :
  • Share this:
   കൊച്ചി: വാഹന വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഏലൂര്‍ ഫെറി വടശേരി വീട്ടില്‍ വി.ജെ.ജോസ് (60) ആണ് മരിച്ചത്. ഗ്രീന്‍പീസ് നിയോഗിച്ച കേരളത്തിലെ ആദ്യത്തെ റിവര്‍ കീപ്പറായിരുന്നു ഏലൂര്‍ ജോസ്.

   മകന്‍ എടുത്ത ഇരുചക്ര വാഹന വായ്പയുടെ കുടിശികയെ കുറിച്ച് സംസാരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ വീട്ടിലെത്തിയിരുന്നു. ഇവരുമായുണ്ടായ തര്‍ക്കത്തിനിടെ ജോസ് കുഴഞ്ഞു വീഴുകയായിരുന്നെന്ന് വീട്ടുകാര്‍ ആരോപിച്ചു. രാവിലെ 7.45 നായിരുന്നു സംഭവം. ബാങ്കുകാരുമായി ജോസ് തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം.

   സംസ്‌കാരം നാളെ രാവിലെ 11ന് ഏലൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍ നടക്കും. ആലീസാണ് ഭാര്യ. മക്കള്‍: രമ്യ, ജോയല്‍. മരുമകന്‍: എഡിസണ്‍.

   Also Read സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്

   First published:
   )}