• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case | 'സ്വർണക്കടത്തുമായി ഒരു പാർട്ടിക്ക് ബന്ധമുണ്ടെങ്കിൽ അത് ബിജെപിക്കാണ് '; ഇ.പി ജയരാജൻ

Gold Smuggling Case | 'സ്വർണക്കടത്തുമായി ഒരു പാർട്ടിക്ക് ബന്ധമുണ്ടെങ്കിൽ അത് ബിജെപിക്കാണ് '; ഇ.പി ജയരാജൻ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിൽ വിളിച്ചു എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് എതിരെ നടപടി എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.

jayarajan

jayarajan

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ കരിവാരി തേക്കാൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ. സ്വർണക്കടത്തുമായി ഒരു പാർട്ടിക്ക് ബന്ധമുണ്ടെങ്കിൽ അത് ബിജെപിക്കാണെന്നും അദ്ദേഹം ആരോപിച്ചു.

    കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ ഒളിവിൽ പോയ സന്ദീപ് നായർക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത്. സ്വർണക്കടത്ത് കേസ് വഴിതിരിച്ചു വിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കേസ് ഏത് ഏജൻസി അന്വേഷിച്ചാലും സി.പി.എം സ്വാഗതം ചെയ്യുന്നെന്നും ജയരാജൻ പറഞ്ഞു.

    You may also like:രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]

    മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിൽ വിളിച്ചു എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് എതിരെ നടപടി എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. കൊറോണ ഭീഷണിയെ ഫലപ്രദമായി നേരിടുന്ന സർക്കാരിന്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് ഇത്.

    സന്ദീപ് നായരും കുമ്മനവും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതിന്റെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ലോകത്തിന് മുന്നിൽ മാതൃകയായിരിക്കുകയാണ് കേരളം. ഈ ഒരു ഘട്ടത്തിൽ സർക്കാരിന്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
    Published by:Joys Joy
    First published: