നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശിശുദിനത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത് കൊച്ചുമകന്‍'; എല്ലാ കുട്ടികള്‍ക്കും ശിശുദിന ആശംസ നേര്‍ന്ന് ഇ.പി ജയരാജന്‍

  'ശിശുദിനത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത് കൊച്ചുമകന്‍'; എല്ലാ കുട്ടികള്‍ക്കും ശിശുദിന ആശംസ നേര്‍ന്ന് ഇ.പി ജയരാജന്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കൊച്ചു മകനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് മന്ത്രി എല്ലാ കുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

   രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ കൊച്ചുമകനാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ തിരക്കിനിടയില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമവും മന്ത്രി പങ്കുവയ്ക്കുന്നു.
   മന്ത്രിക്കും കൊച്ചുമകനും ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്റ് ബോക്‌സിലും എത്തിയിരിക്കുന്നത്.

   പോസ്റ്റിന്റെ പൂര്‍ണരൂപം:
   രാവിലെ തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴാണ് കൊച്ചു മകന്‍ തൃകെ അച്ചാച്ഛാ ഞാനും ഇന്ന് അച്ചാച്ഛനെ പോലെ വെള്ളകുപ്പായമിട്ടാണ് സ്‌കൂളില്‍ പോകുന്നതെന്ന് പുഞ്ചിരിയോടെ പറഞ്ഞത്. രാഷ്ട്രീയ തിരക്കിനിടയില്‍ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചാലും നടക്കാറില്ല.

   കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനത്തെ കുറിച്ച് കൊച്ചുമകന്‍ ഓര്‍മപ്പെടുത്തുകയായിരുന്നു.

   കുട്ടികളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത രാഷ്ട്ര ശില്‍പ്പി ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ എല്ലാ കുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു.


    

   First published:
   )}