• HOME
  • »
  • NEWS
  • »
  • kerala
  • »
  • EP Jayarajan | ‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ ഇപി ജയരാജൻ

EP Jayarajan | ‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ ഇപി ജയരാജൻ

എകെജി സെൻ്റർ ആക്രമിച്ച പ്രതിയെ കണ്ടെത്താത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

  • Last Updated :
  • Share this:
    "സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ'' : എകെജി സെന്‍റര്‍ ആക്രമണത്തിൽ ഇപി ‘കട്ടവർക്ക് പിടിച്ചുനിൽക്കാനറിയാം’
    എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മറുപടിയില്ല. കണ്ണൂരിലെ ബോംബ് അപകടത്തേക്കുറിച്ച് ഇപി നയം വ്യക്തമാക്കി.
    തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല, നിർമിക്കാനും എറിയാനും അറിയില്ല.
    ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തുമെന്നും എൽഡിഎഫ് കൺവീനർ ജയരാജന്‍ പറഞ്ഞു.

    നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ആർ.ശ്രീലേഖയുടെ പ്രസ്താവന നിയമവിദഗ്ദർ പരിശോധിക്കും.
    സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. താൻ ആർക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല.
    പഴയ ഉന്നത ഉദ്യോഗസ്ഥർ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാൽ അവർ വ്യക്തികളാണ് എന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

    എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
    അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
    Published by:Amal Surendran
    First published: