നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • kerala gold smuggling| ആരെന്തു പറഞ്ഞാലും തലയിട്ടടിച്ചാലും തുടർഭരണം ഉറപ്പ്: ഇ.പി.ജയരാജൻ

  kerala gold smuggling| ആരെന്തു പറഞ്ഞാലും തലയിട്ടടിച്ചാലും തുടർഭരണം ഉറപ്പ്: ഇ.പി.ജയരാജൻ

  ഞാൻ ഇവിടെത്തന്നെ കാണും. നിങ്ങൾ ഇവിയൊക്കെത്തന്നെ കാണില്ലേയെന്നു മാധ്യമ പ്രവർത്തകരോട് ഇ.പി.

   മന്ത്രി ഇപി ജയരാജൻ

  മന്ത്രി ഇപി ജയരാജൻ

  • Share this:
  തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സർക്കാർ കടുത്ത പ്രതിരോധത്തിൽ നിൽക്കുമ്പോഴും തുടർ ഭരണം ഉറപ്പെന്ന വാദവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. മാധ്യമങ്ങൾക്ക് ഞങ്ങളോടെന്തിനാണ് ഈ സമീപനം എന്നറിയില്ല. പക്ഷേ, ആരെന്തു പറഞ്ഞാലും തലയിട്ടടിച്ചാലും ഇടതുമുന്നണിക്ക് തുടർ ഭരണം ഉറപ്പാണ്.

  ഞാൻ ഇവിടെത്തന്നെ കാണും. നിങ്ങൾ ഇവിയൊക്കെത്തന്നെ കാണില്ലേയെന്നു മാധ്യമ പ്രവർത്തകരോട് ഇ.പി. ചോദിച്ചു. ഈ പ്രതിസന്ധിയിലും ഇത്ര ആത്മവിശ്വാസം എങ്ങനെയെന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി ഇങ്ങനെ,

  TRENDING: ശിവശങ്കരനെ ഒഴിവാക്കിയതു കൊണ്ടൊന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല; കെ സുരേന്ദ്രൻ [NEWS]Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ [NEWS]ബിഹാറിൽ 264 കോടി ചെലവഴിച്ച് നിർമിച്ച പാലം; ഉദ്ഘാടനം കഴിഞ്ഞ് 29 ാം ദിവസം തകർന്നു വീണു [NEWS]
  "ഞങ്ങൾക്ക് ഒരു ഭയവുമില്ല. വിശ്വാസം ജനങ്ങളിൽ മാത്രം. അതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം."

  സ്വർണക്കടത്തു കേസിൽ ഏത് അന്വേഷണവും നടക്കട്ടെ. കുറ്റവാളികൾ ആരായാലും ഒരു സംരക്ഷണവും നൽകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
  Published by:Naseeba TC
  First published:
  )}