നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജൻ

  സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജൻ

  യോഗ്യത ഉണ്ടെങ്കിൽ എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി നൽകിയാൽ എന്താണ് പ്രശ്നം? യോഗ്യത ഇല്ലെങ്കിൽ ആരോപണമുന്നയിക്കുന്നവർ തെളിയിക്കട്ടെയെന്നും ഇ പി ജയരാജൻ പറഞ്ഞു.

  ഇ.പി ജയരാജൻ

  ഇ.പി ജയരാജൻ

  • Share this:
  തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജൻ. കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ല. പിൻവാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലർക്കാണ് അങ്ങനെ തോന്നുന്നത്.

  എംപി രാജേഷിന്റെ ഭാര്യയുടെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ അത് തെളിയിക്കട്ടെ എന്നും ഇപി ജയരാജൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വലിയ വിമർശനമുയർന്ന സാഹചര്യത്തിലാണ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം.

  കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ല. പിൻവാതിലിലൂടെ അധികാരം സ്ഥാപിച്ച ചിലർക്കാണ് അങ്ങനെ തോന്നുന്നത്. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. 15 വർഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ ആകുമോ? യോഗ്യതയില്ലാതെയാണ് മുൻ എം പി യും സിപിഎം നേതാവുമായ എംപി രാജേഷിന്റെ ഭാര്യയെ സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതെന്ന ആക്ഷേപത്തെയും ഇ പി ജയരാജൻ തള്ളി.

  എം.ബി രാജേഷിന്റെ ഭാര്യയേ മാത്രമേ സർവീസിൽ പ്രവേശിപ്പിച്ചിട്ടുള്ളു ? യോഗ്യത ഉണ്ടെങ്കിൽ എം.ബി രാജേഷിന്റെ ഭാര്യക്ക് ജോലി നൽകിയാൽ എന്താണ് പ്രശ്നം?
  യോഗ്യത ഇല്ലെങ്കിൽ ആരോപണമുന്നയിക്കുന്നവർ തെളിയിക്കട്ടെയെന്നും ഇ പി ജയരാജൻ പറഞ്ഞു.

  അതേസമയം മുഖ്യമന്ത്രിക്കെതിരെ ചെത്തുതൊഴിലാളി പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനെ ഇ പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ്. അത് ജനം വിലയിരുത്തട്ടെയെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

  You may also like:'എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്'; വിസിക്ക് ഇന്റർവ്യൂ ബോർഡിലെ വിദഗ്ധരുടെ കത്ത്

  കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധർ ചേർന്ന് വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകി. ഡോ. ഉമർ തറമേലിന് പുറമെ കെ എം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തിൽ വ്യക്തമാക്കുന്നു.

  You may also like:PSC തീരുമാനമായി; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; പ്രയോജനം 493 തസ്തികകളിലെ റാങ്ക് പട്ടികയിലുള്ളവർക്ക്

  ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയ വിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
  Published by:Naseeba TC
  First published:
  )}