തിരുവനന്തപുരം: പി ശശിയുടെ (P Sasi) നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു വിവാദവുമില്ലെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജൻ. പി ശശിക്ക് ഒരു അയോഗ്യതയുമില്ല. ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഒരാൾക്കെതിരെ നടപടിയെടുത്താൽ ആ നടപടി ആജീവനാന്തം തുടരുന്നതല്ലെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ വിമർശനം ഉന്നയിച്ചുവെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.
പാർട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. സിപിഎം ചിലർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് അവരെ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ നിലയിലേക്ക് നയിക്കാനാണിത്. ഒരിക്കൽ പുറത്താക്കപ്പെട്ടയാൾ ആജീവനാന്തം പുറത്താക്കപ്പെടേണ്ടയാളാണെന്നത് തെറ്റായ ധാരണയാണ്. മനുഷ്യരായി ജനിച്ചവർക്കെല്ലാം തെറ്റുപറ്റും. തെറ്റുപറ്റാത്തവരായി ആരുമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
Also Read-
P Jayarajan| പി. ശശിയെ തീരുമാനിച്ചത് ഏകകണ്ഠമായി; മറ്റുള്ളവ മാധ്യമ സൃഷ്ടി: പി. ജയരാജൻഅതേസമയം വിഷയത്തിൽ പ്രതികരണവുമായി പി ജയരാജനും രംഗത്തെത്തി. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് എടുത്തത്. ''ശശിയെ തീരുമാനിച്ചത്
സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായാണ്.
മറ്റുള്ളവ മാധ്യമ സൃഷ്ടിയാണ്. പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. ഞാനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി ഭരണപരിചയമുള്ളയാളാണ്'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി ജയരാജൻ പറഞ്ഞു.
പി ശശിയുടെ നിയമനത്തിനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന് ശക്തമായ വിമർശനമുന്നയിച്ചു എന്നായിരുന്നു മാധ്യമ വാർത്തകൾ. പി ശശിക്ക് നിയമനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണം എന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തില്‍ പി ജയരാജൻ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read-
EP Jayarajan | 'കോണ്‍ഗ്രസിനെ തള്ളിയാല്‍ ലീഗിനെ സ്വീകരിക്കാം'; പ്രതീക്ഷിക്കാത്ത പലരും LDF ലേക്ക് വരും: ഇ.പി ജയരാജന്ദേശാഭിമാനി പത്രാധിപരായി കോടിയേരിക്ക് പകരം പുത്തലത്ത് ദിനേശനെയും സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിരുന്നു. ടി എം തോമസ് ഐസക്കാണ് ചിന്തയുടെ പുതിയ പത്രാധിപര്‍. സി പി നാരായണന് പകരമാണ് തോമസ് ഐസക് ചിന്തയുടെ തലപ്പത്തെത്തുന്നത്. ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനും സിപിഎം സംസ്ഥാന സമിതി അംഗീകാരം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.