• HOME
  • »
  • NEWS
  • »
  • kerala
  • »
  • EP Jayarajan | അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻ

EP Jayarajan | അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വന്നിരിക്കുന്നത്. ഇത് പക്ഷെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല.

  • Share this:
    നടിയെ ആക്രമിച്ച കേസിൽ (Actress Attack case) തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് അതിജീവിത സർക്കാരിനെതിരെ ഹൈക്കോടതിയിൽ (Kerala High Court) നൽകിയ ഹർജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan). ഹർജിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്നാണ് ജയരാജൻ പറഞ്ഞത്.

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-election) സമയത്താണ് ഹര്‍ജി വന്നിരിക്കുന്നത്. ഇത് പക്ഷെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും സർക്കാർ അതിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അതേസമയം, ആദ്യ ഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം കേസിൽ നിന്നും പിൻവാങ്ങുകയാണെന്നും അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

    അന്വേഷണം തടസ്സപ്പെടുത്തി,ഭരണമുന്നണിയിലെ ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതി സ്വീകരിക്കുന്നെന്നും ദിലീപും സർക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിക്കുന്നു.

    Also read- Actress Attack case| തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

    ഇന്നലെ രാവിലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതിപട്ടികയിൽ പുതിയതായി ചേർത്തത്. ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ ആകെ 10 പ്രതികളാണ് ഉള്ളത്.

    തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി മുൻസിഫ് കോടതിയിൽ നടപടികൾ അറിയിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച കോടതിയിൽ നൽകാനിരിക്കുകയാണ്.

    Also Read-നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു;കാവ്യാ മാധവൻ പ്രതിയാകില്ല

    ദിലീപിന്റെ സുഹൃത്ത് ശരത് കേസിൽ പതിനഞ്ചാം പ്രതിയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ് കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്തെന്നും അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

    ഐ പി സി ഇരുനൂറ്റിയൊന്നാം വകുപ്പ് പ്രകാരമാണ് പ്രതി ശരത്തിനെ ചേർത്തത്.അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കുന്നത്. വിവരങ്ങൾ കാണിച്ചു അന്വേഷണ സംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. പതിനഞ്ചു പേരെയായിരുന്നു ഇതുവരെ പ്രതിയാക്കിയത്.രണ്ട് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പേരെ മാപ്പുസാക്ഷിയാക്കി. ശരതിനെ മാത്രം പ്രതിചേർത്തുള്ള അധിക കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും
    Published by:Naveen
    First published: