കണ്ണൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഉയർന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ഇ പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ടന്നാണോ?
മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
HRDS-ൽ ആളുകളെ ആർഎസ്എസ് പരിശീലിപ്പിച്ച് കൊണ്ടു വരുന്നുവെന്ന് ഇ പി ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുത്. ഭീകരപ്രവർത്തനവും അക്രമവുമാണോ ജനാധിപത്യം. വടിയും കത്തിയും വാളുമായി ആർ.എസ്.എസും യു.ഡി.എഫു ഒന്നിച്ച് നടക്കുന്നു.
ആർ.എസ്.എസ് കേന്ദ്രത്തിൽ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഉന്നത ജോലി നൽകി. മാന്യമായ രാഷ്ടീയത്തെ അപഹസിക്കുന്നു. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ പി ചോദിച്ചു.
ട്രാൻസ് ജൻഡർമാരോട് ആർ.എസ്.എസ് ക്രൂരത കാണിക്കുന്നുവെന്നും ഇ പി ജയാരജൻ പറഞ്ഞു. ട്രാൻസ് ജഡർമാർ
പാവങ്ങൾ. അവരെ കൊണ്ടുവന്നത് ബി ജെ പി ആണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം. വി ഗോവിന്ദനും രംഗത്തെത്തി. മാസ്ക് ഒരു പ്രതിഷേധത്തിന്റെ ഉപകരണമാക്കുന്നു. ട്രാൻസ് ജൻഡർമാരെ കസ്റ്റഡിയാൽ എടുത്തത് ഒറ്റപ്പെട്ട സംഭവം. സുരക്ഷ കൂട്ടേണ്ടപ്പോൾ സുരക്ഷ കൂട്ടും. പല തരം ഗൂഢാലോചനയും നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.