കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം: ഇ.പി ജയരാജൻ

EP Jayarajan | യുഡിഎഫ് അല്ല എൽഡിഎഫ്. പ്രതിപക്ഷനേതാവിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വത ദുർബലപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്ന കാര്യം പുനരാലോചിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

News18 Malayalam | news18
Updated: May 27, 2020, 6:14 PM IST
കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം: ഇ.പി ജയരാജൻ
ഇ.പി. ജയരാജൻ
  • News18
  • Last Updated: May 27, 2020, 6:14 PM IST
  • Share this:
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമെന്ന് ഇ.പി ജയരാജൻ. സർക്കാർ ചെയ്തു കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ പുതിയ കേരളസൃഷ്ടിക്ക് വഴിവെയ്ക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ സർക്കാരിനെക്കുറിച്ച് വലിയ മതിപ്പും ആത്മവിശ്വാസവും ഉണ്ടായിട്ടുണ്ട്.

എൽഡിഎഫിന് അനുകൂലമായ ഒരു ഒഴുക്ക് കേരളത്തിൽ ശക്തിപ്പെട്ടു വരികയാണ്. കോൺഗ്രസിനും മുസ്ലിംലീഗിനും ഉള്ളിൽ പുതിയ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞ് വരാൻ സാധ്യതയുണ്ട്. യുഡിഎഫിൽ നിന്ന് ഏതെങ്കിലും ഘടകകക്ഷികൾ എൽ ഡി എഫിലേക്ക് വരുമെന്നല്ല ഉദ്ദേശിച്ചത്. പുതിയ സാഹചര്യത്തിൽ യുഡിഎഫ് ശിഥിലമാകും. അവർക്ക് പിന്നിലുള്ള ജനങ്ങൾ എൽഡിഎഫിൽ എത്തുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]

ബെവ്കോ ആപ്പ് അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി മറുപടിയും നൽകി. ബെവ്കോ ആപ്പിൽ എന്ത് അഴിമതി നടത്താനാകും?സിപിഎമ്മിന്റെ അനുഭാവികൾക്ക് ആപ്പ് ഉണ്ടാക്കിക്കൂടെ? അവരെന്താ പാകിസ്ഥാനിൽ നിന്ന് വന്നവരാണോ?
സിപിഎം അനുഭാവിയാവുക എന്നത് ഡിസ് ക്വാളിഫിക്കേഷൻ ആണോ?അഴിമതി നടത്തി ശീലിച്ചവർക്ക് മനസ്സിൽ എപ്പോഴും ആ ചിന്ത മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അല്ല എൽഡിഎഫ്. പ്രതിപക്ഷനേതാവിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വത ദുർബലപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്ന കാര്യം പുനരാലോചിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

First published: May 27, 2020, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading