തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജൻ. നിയമസഭയിലാണ് ഇ.പി ജയരാജൻ ഇങ്ങനെ പറഞ്ഞത്. ഇതുവരെയുള്ള വിവരങ്ങൾ വെച്ച് ആന്തൂർ നഗരസഭാധ്യക്ഷ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
ആന്തൂരിൽ ഒരാളെ കുറ്റക്കാരനായി ചിത്രീകരിക്കാനാകില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും അപ്പോൾ എല്ലാം വ്യക്തമാകുമെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, ഇ പി ജയരാജന്‍റെ നിലപാടിന് വിരുദ്ധമാണ് പി ജയരാജന്‍റെ നിലപാട്. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജൻ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് അഭിമുഖത്തിൽ ജയരാജൻ സ്വീകരിച്ചത്.
ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 മരണം; 13 പേര്‍ക്ക് പരുക്കേറ്റുസാജന്റെ കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ നഗരസഭ അധ്യക്ഷയെന്ന നിലയിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉൾക്കൊള്ളണമെന്നും ആ അഭിമുഖത്തിൽ പി ജയരാജൻ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.