തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-Election) എൽഡിഎഫിന്‍റെ (LDF) പ്രചരണത്തിന്‍റെ ചുമതല സിപിഎം (CPM) കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പ്രചരണത്തിന്‍റെ ഏകോപന സമിതി കൺവീനറായാണ് ഇ.പി ജയരാജന് സിപിഎം നേതൃത്വം ചുമതല നൽകിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എറണാകുളം ജില്ലയിൽനിന്നുള്ള മന്ത്രിയുമായ പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവർക്കും തെരഞ്ഞെടുപ്പ് പോരാട്ടം നയിക്കുന്നതിനുള്ള നിർണായക ചുമതലകൾ നൽകിയിട്ടുണ്ട്. ഇരുവരും പൂർണമായും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തൃക്കാക്കരയിലെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയാണ് എം സ്വരാജ്.
തൃക്കാക്കരയിൽ വിജയം ഉറപ്പാക്കണമെന്നാണ് ജില്ലയിലെ നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദേശം. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന താൽപര്യം ജില്ലാ നേതൃത്വത്തിനുണ്ട്. എന്നാൽ ജയം ഉറപ്പാക്കുന്നതിന് സ്വതന്ത്രനെ പിന്തുണയ്ക്കണമെന്ന കാര്യവും സിപിഎം നേതൃത്വം പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മുഖ്യമന്ത്രി അടുത്തയാഴ്ച മടങ്ങിയെത്തും. അതിനുശേഷം എൽഡിഎഫിന്‍റെ പ്രചരണത്തിൽ മുഖ്യമന്ത്രി സജീവമായി ഉണ്ടാകുമെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്.
തൃക്കാക്കരയിൽ ജയിക്കാനായാൽ എൽഡിഎഫിന്‍റെ നിയമസഭയിലെ അംഗബലം നൂറിലേക്ക് എത്തിക്കാനാകും. അതുകൊണ്ടുതന്നെ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ജയിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇടതുമുന്നണി. 100 സീറ്റ് എന്ന നേട്ടമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിട്ടുണ്ട്.
തൃക്കാക്കര പിടിക്കണമെന്ന് CPM നേതാക്കളോട് മുഖ്യമന്ത്രി; പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കിതൃക്കാക്കര(Thrikkakara) പിടിക്കണമെന്ന് സിപിഎം(CPM) നേതാക്കളോട് മുഖ്യമന്ത്രി(Chief Minister). അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി നേതാക്കളുമായി ഫോണിൽ സംസാരിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പ് പ്രരണത്തിനിറങ്ങാനാണ് നിർദേശം. ഇടതുമുന്നണി കൺവീനർ ഇപി ജയരാജനാകും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്ത് ഇല്ലാത്തപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. പ്രചരണത്തിന്റെ ആദ്യ ആഴ്ചയിലും ഇരുനേതാക്കളും അമേരിക്കയിൽ നിന്ന് മടങ്ങിയെത്താൻ ഇടയില്ല. എന്നാൽ ആ കുറവ് നികത്തും വിധം പ്രചരണ രംഗം സജീവമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. യുഡിഎഫ് സ്വാധീന മണ്ഡലമാണെങ്കിലും ഒത്തുപിടിച്ചാൽ തൃക്കാക്കരയും ഒപ്പം പോരുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നേതാക്കൾക്ക് നൽകിയത്. മേയ് രണ്ടാം ആഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രിയും പ്രചരണത്തിനിറങ്ങും.
Also Read-Thrikkakara By-Election | 'ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും; ബദല്‍ ശക്തിയാകും'; സാബു എം.ജേക്കബ്ആദ്യ പിണറായി സർക്കാരിന്റെ കാലത്തെ ഉപതെരഞ്ഞെടുപ്പുകളിൽ പാലായും വട്ടിയൂർക്കാവു കോന്നിയും സിപിഎം പിടിച്ചെടുത്തിരുന്നു. ചെങ്ങന്നൂർ നില നിർത്തി.അതേ ആവേശത്തോടെ തൃക്കാക്കരയിലും ഇറങ്ങാനാണ് സിപിഎം തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ എത്തിക്കഴിഞ്ഞു.
മന്ത്രി പി.രാജീവും സസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും. നാളെ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയാകും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെ നാലു ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സിപിഎമ്മിന്റെയും മുന്നണിയുടെയും സംഘടനാ സംവിധാനവും ശേഷിയും ഒന്നാകെ ഉപയോഗപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമാകും തൃക്കാക്കരയിലേത്.
Also Read-Thrikkakara By-Election | 'എല്‍ഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഗുണമാകും'; മന്ത്രി പി രാജീവ്മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.